04 April Saturday

കയർ യന്ത്രവൽക്കരണം, ഉൽപ്പന്ന വൈവിധ്യ ഉദ്ഘാടനം 17ന്

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
ആലപ്പുഴ
കയർമേഖലയുടെ യന്ത്രവൽക്കരണ, ഉൽപ്പന്ന വൈവിധ്യ പദ്ധതി ഉദ്ഘാടനം തിങ്കളാഴ്‌ച നടക്കും. പകൽ മൂന്നിന് പാതിരപ്പള്ളി എയ്ഞ്ചൽ കിങ് ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ. ടി എം തോമസ് ഐസക്‌ ഉദ്‌ഘാടനംചെയ്യും. 620 ഓട്ടോമാറ്റിക്‌ സ്‌പിന്നിങ് മെഷീൻ, 3000 ഇലക്‌ട്രോണിക് റാട്ട്‌, 91 വില്ലോയിങ് മെഷീൻ എന്നിവ വിതരണം ചെയ്യും. 21 ഓട്ടോമാറ്റിക്‌ ലൂമുകളുടെ വിന്യാസം, റിമോട്ട് സ്‌കീം വായ്‌പ, സംഘങ്ങളുടെ വൈദ്യുതി കുടിശ്ശിക, ക്യാഷ് ക്രെഡിറ്റ് കുടിശ്ശിക  കടാശ്വാസ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. കോറിഡോർ മാറ്റ്, റോപ്പ് മാറ്റ് എന്നിവയുടെ നിർമാണ പരിശീലന പദ്ധതികളുടെ ഉദ്ഘാടനവും  നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അധ്യക്ഷനാകും.  ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ കയർമേഖലയിൽ പ്രവർത്തിക്കുന്നവരിൽ റിമോട്ട് സ്‌കീം വഴി വായ്‌പ എടുത്ത് ജപ്തി നടപടി നേരിടുന്നവർക്ക് കയർ വികസനവകുപ്പ് ഏർപ്പെടുത്തിയ ഒറ്റത്തവണ വായ്‌പ തീർപ്പാക്കൽ പരിപാടിയും ഇതോടൊപ്പം നടക്കും. 
പ്രധാന വാർത്തകൾ
 Top