20 March Wednesday

കെ പ്രേംകുമാർ ജില്ലാ സ്പോർട‌്സ് കൗൺസിൽ പ്രസിഡന്റ‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

കെ പ്രേംകുമാർ

 

പാലക്കാട് 
ജില്ലാ സ്പോർട‌്സ് കൗൺസിൽ പ്രസിഡന്റായി അഡ്വ. കെ പ്രേം കുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. 
വൈസ് പ്രസിഡന്റായി അന്തർദേശീയ അത്‌ലീറ്റും ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റുമായ സി ഹരിദാസിനെയും കേരള സ്പോ‌ർട‌്സ‌് കൗൺസിൽ പ്രതിനിധിയായി കെ രാമചന്ദ്രനെയും തെരഞ്ഞെടുത്തു.  സ്പോർസ് കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ‌് 21ന് നടത്തും.
പ്രധാന വാർത്തകൾ
 Top