26 January Wednesday

കുത്തനെ ഉയര്‍ന്ന് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കൊല്ലം
സമൂഹവ്യാപന ഭീഷണി ഉയര്‍ത്തി കോവിഡ് വ്യാപനം ജില്ലയിൽ വീണ്ടും തീവ്രമാകുന്നു. വെള്ളിയാഴ്ച 892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 869 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. 14 ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്ന് എത്തിയ നാലുപേർക്കും രോഗമുണ്ട്‌. 32 പേർ രോഗമുക്തരായി. കൊല്ലം കോർപറേഷനിൽ 243 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പുനലൂർ– -42, കരുനാഗപ്പള്ളി-–-25, കൊട്ടാരക്കര–-20, പരവൂർ–-- ഏഴ് എന്നിങ്ങനെ രോഗികളുണ്ട്‌. പഞ്ചായത്തുകളിൽ പത്തനാപുരം-–- 36, അഞ്ചൽ–-- 29, തലവൂർ–--20, കല്ലുവാതുക്കൽ, വെളിനല്ലൂർ 17 വീതം, ചാത്തന്നൂർ, തൃക്കോവിൽവട്ടം 15 വീതം, ആദിച്ചനല്ലൂർ, ഇടമുളയ്‌ക്കൽ, നിലമേൽ, പവിത്രേശ്വരം 14 വീതം, എരൂർ, നെടുമ്പന, മേലില 13 വീതം, പൂയപ്പള്ളി -12,  ഇട്ടിവ, കടയ്ക്കൽ, കരവാളൂർ, കുണ്ടറ 11 വീതം, കുളക്കട, ചടയമംഗലം, ചിതറ, മൈലം 10 വീതം, ഓച്ചിറ, നെടുവത്തൂർ, ശാസ്താംകോട്ട ഒമ്പതു വീതം, അലയമൺ, ഇളമ്പള്ളൂർ, കുളത്തൂപ്പുഴ, ക്ലാപ്പന, പന്മന എട്ടു വീതം, എഴുകോൺ, ചിറക്കര, നീണ്ടകര, പട്ടാഴി, പൂതക്കുളം, പെരിനാട്, മയ്യനാട് ഏഴുവീതം, ഇളമാട്, കരീപ്ര, ചവറ, പിറവന്തൂർ, വെട്ടിക്കവല ആറുവീതം, കിഴക്കേകല്ലട, കുലശേഖരപുരം, തൊടിയൂർ, വിളക്കുടി, വെളിയം, ശൂരനാട് വടക്ക് അഞ്ചുവീതം, കൊറ്റങ്കര, തൃക്കരുവ, തെക്കുംഭാഗം നാലുവീതം, ഉമ്മന്നൂർ, തഴവ, തേവലക്കര, പേരയം, മൈനാഗപ്പള്ളി മൂന്നുവീതം എന്നിങ്ങനെയും രോഗികളുണ്ട്‌.

3 കോവിഡ്‌ ക്ലസ്റ്റർ
ജില്ലയിൽ കണ്ടെത്തിയ മൂന്നു കോവിഡ്‌ ക്ലസ്റ്ററിൽ രണ്ടും വിദ്യാഭ്യാസ മേഖലയിലാണ്. ടികെഎം എൻജിനിയറിങ്‌ കോളേജിൽ 54 വിദ്യാർഥികൾ പോസിറ്റീവായി. പേരയം സെന്റ്‌ ആന്റണീസ്‌ സ്കൂളിൽ 15പേർക്ക്‌ രോ​ഗം സ്ഥിരീകരിച്ചു. പാലത്തറ മേഖലയിൽ ക്വാറന്റൈനിലുള്ള ഇതരസംസ്ഥാന തൊഴിലാളികളിൽ ബിഹാർ സ്വദേശികളായ പത്തോളം പേർക്ക്‌ കോവിഡുണ്ട്‌. 
ഒമിക്രോൺ 42 
ജില്ലയിലെ ആകെ ഒമിക്രോൺ കേസുകള്‍ 42 ആയി. ഇതുവരെ 30 പേര്‍ രോ​ഗമുക്തി നേടി. 12 പേര്‍ ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top