26 January Wednesday

ഡ്രോൺ സർവേ 
28 ന് ചിയ്യാരത്ത് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ഡിജിറ്റൽ സർവേ ബോധവൽ്ക്കരണ യോഗം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
അടുത്ത നാല് വർഷം കൊണ്ട് കേരളത്തിലെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇതിൽ 20 ശതമാനം ഡ്രോൺ ഉപയോഗിച്ച് നടത്തും. ഒരേ സമയം 200 വില്ലേജുകളിൽ റീസർവേ നടത്തുന്ന രീതിയിലേക്ക് സംവിധാനങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി  പറഞ്ഞു. 
നൂതന സാങ്കേതിക വിദ്യയായ ഡ്രോൺ, ആർടികെ എന്നിവ ഉപയോഗിച്ച് തൃശൂർ താലൂക്കിലെ കൂർക്കഞ്ചേരി, ചിയ്യാരം എന്നീ വില്ലേജുകളുടെ സർവെ ജോലികൾ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ജില്ലാതല ജനപ്രതിനിധി ബോധവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 28ന് ചിയ്യാരത്ത് ഡ്രോൺ ഉപയോഗിച്ചുള്ള സർവേ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുന്ന ജില്ലയായി തൃശൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡ്രോൺ സർവേ ആരംഭിക്കുന്ന വില്ലേജുകളിലെ ജനപ്രതിനിധികളേയും രാഷ്ട്രീയപാർട്ടി പ്രതിനിധികളേയും പൊതുജനങ്ങളേയും ഉൾപ്പെടുത്തിയാണ് ബോധവത്ക്കരണ യോഗം നടത്തിയത്. കൂർക്കഞ്ചേരി എസ്എൻബിപി ഹാളിൽ നടന്ന  യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top