01 March Monday

പ്രവാസി പുനരധിവാസ പദ്ധതി: തെറ്റായ പ്രചാരണം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
കാഞ്ഞങ്ങാട‌്
 പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ചില ഫീൽഡ്‌ ക്യാമ്പുകൾ റദ്ദാക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട് വരുന്നത‌്  തെറ്റായ വാർത്തകളാണെന്ന‌് നോർക്ക റൂട്ട‌്സ‌് അധികൃതർ വ്യക്തമാക്കി‌.  
 സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രവാസി പുനരധിവാസ പദ്ധതിയുടെ സബ്സിഡിക്കായി 18 കോടി രൂപ സർക്കാർ വകയിരുത്തി. ഈ തുക അർഹരായ പ്രവാസികൾക്ക‌് എത്തിക്കുന്നതിനാണ് ഫീൽഡ് ക്യാമ്പുകൾ നോർക്ക പ്രഖ്യാപിച്ചത്. അപേക്ഷകരുടെ ബാഹുല്യം കോവിഡ് പ്രോട്ടോകോളുകൾക്ക് വിഘാതമാകുമെന്നതിനാലാണ്‌    മേളകൾ ഓൺലൈനാക്കി ക്രമീകരിച്ചത്‌ 
വായ്പാമേളകൾ പ്രഖ്യാപിച്ചപ്പോൾതന്നെ, രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനമെന്ന് അറിയിച്ചിരുന്നു.   രജിസ്റ്റർ ചെയ്തവരെ ഫോൺ മുഖേന വിവരം അറിയിച്ചിരുന്നു.  യഥാസമയം ഓൺലൈൻ ക്ലാസുകൾ നടക്കുകയും തുടർ നടപടി  സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.  രജിസ്റ്റർ ചെയ്യാതെ ലോൺ മേളയ്ക്കെത്തിയവരുടെ കാര്യത്തിൽ   തുടർനടപടി  സ്വീകരിക്കും. സാങ്കേതികമായ ക്രമീകരണങ്ങളുടെ പേരിൽ സർക്കാരിനെയും നോർക്കയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ അതിൽ നിന്ന്‌ പിന്മാറണമെന്ന‌് പ്രവാസി വെൽഫെയർ ബോർഡ‌്  ഡയറക്ടർ  ബാദുഷ കടലുണ്ടി  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top