09 August Sunday

ലൈഫ് മിഷൻ ലക്ഷ്യത്തിലേക്ക്‌: മന്ത്രി തിലോത്തമൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

 വാഴൂർ

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഏറ്റെടുത്ത നാല് മിഷനുകളും ഫലപ്രദമായി നടത്താൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി പി തിലോത്തമൻ പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 4,36000 കുടുംബങ്ങൾ ഭവന രഹിതരായിരുന്നു. ഇതിന് പരിഹാരമാണ് ലൈഫ് കാട്ടിത്തന്നത്‌. 
     350 ഗുണഭോക്താക്കളുടെ കുടുംബങ്ങളാണ് സംഗമത്തിൽ എത്തിയത്‌. 20 ഓളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തും സംഘടിപ്പിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലൻ നായർ അധ്യക്ഷനായി. നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.  കലക്ടർ പി കെ സുധീർ ബാബു ഭവന നിർമാണ പ്രവർത്തനത്തിൽ മികവ് പുലർത്തിയ വാഴൂർ പഞ്ചായത്തിന് അവാർഡ് സമ്മാനിച്ചു. മികച്ച ലൈഫ് നിർവഹണ ഉദ്യോഗസ്ഥ കറുകച്ചാൽ വിഇഒ ഷൈലയ്ക്ക് പ്രോജക്ട് ഡയറക്ടർ പി എസ് ഷിനോ ഉപഹാരംനൽകി. ലൈഫ് മിഷൻ കോർഡിനേറ്റർ സുഭാഷ്, ജില്ലാ പഞ്ചായത്തംഗം ശശികലാ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. എസ് പുഷ്കലാദേവി, അഡ്വ. ജയാ ശ്രീധർ, ബി ബിജുകുമാർ, ബീനാ നൗഷാദ്, ബി പ്രദീപ്, റോസമ്മ കോയിപ്പുറം, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി എൻ സുജിത്ത് സ്വാഗതവും ജോയിന്റ് ബിഡിഒ ജോസഫ് മാമ്മൻ നന്ദിയും പറഞ്ഞു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top