04 July Saturday

അംബേദ്കർ ഗ്രാമം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

കണ്ണപുരം പുഞ്ചവയൽ കോളനിയിലെ അംബേദ്കർ ഗ്രാമം പദ്ധതി മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണപുരം 

പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് കണ്ണപുരം പുഞ്ചവയൽ കോളനിയിൽ ഒരുക്കിയ അംബേദ്കർ ഗ്രാമം നാടിന് സമർപ്പിച്ചു. ഉത്സവഛായ പകർന്ന  ചടങ്ങിൽ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം നിർവഹിച്ചു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. സജിത്ത് കെ നമ്പ്യാർ പദ്ധതി വിശദീകരണവും റിപ്പോർട്ടും അവതരിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ 2016--17 ലെ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം  കണ്ണപുരം  പഞ്ചായത്തിലെ പുഞ്ചവയൽ കോളനിയിലാണ് ഒരുകോടി രൂപയുടെ വികസന പ്രവർത്തനം പൂർത്തീകരിച്ചത്. സാംസ്കാരിക നിലയം, വനിതാ തൊഴിൽ പരിശീലന കേന്ദ്രം, വിജ്ഞാൻവാടി വിപുലീകരണം പുഞ്ചവയൽ ശ്മശാനത്തിലേക്കുള്ള നടപ്പാത, കോൺക്രീറ്റ് പാലം തുടങ്ങിയ  പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷൈന, ബ്ലോക്ക് പഞ്ചായത്തംഗം പി ശ്രീകണ്ഠൻ, യു മോഹനൻ, എം കെ നാരായണൻകുട്ടി, എൻ ശ്രീധരൻ, കെ വി ബാലൻ, ടി വി ലക്ഷ്മണൻ,  വി കെ വിജയൻ,  സുഭാഷ് അയ്യോത്ത്,  കെ നാരായണൻ എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണൻ സ്വാഗതവും കെ കെ ഷാജു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top