04 July Saturday

തൊഴിലുറപ്പ് പദ്ധതി ഒന്നാംസ്ഥാനത്ത്‌ പനത്തടി പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
രാജപുരം
തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നാം സ്ഥാനത്ത്  പനത്തടി പഞ്ചായത്ത്. സംസ്ഥാന തലത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകളിൽ സംസ്ഥാന മിഷൻ നടത്തിയ അവലോകന സൂചികയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചതും, കൂടുതൽ  തൊഴിൽ നൽകിയതും, കൂടുതൽ പദ്ധതി നടപ്പാക്കിയതും പനത്തടിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംസ്ഥാന തലത്തിൽ തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നാം 6ന് കലക്ടറേറ്റ്‌ ഹാളിൽ  നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി കോ- ഓഡിനേഷൻ കമ്മിറ്റി  അവലോകന യോഗത്തിൽ  പഞ്ചായത്തിനെ ആദരിക്കും. 2019–--20 വർഷത്തെ പദ്ധതിയെ സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച പഞ്ചായത്ത് എന്ന നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ വർഷത്തെ പദ്ധതികൾ മാർച്ചിലാണ്‌   അവസാനിക്കുന്നത്. എങ്കിലും വിവിധ കാറ്റഗറിയിൽ പെടുന്നതും  നടപ്പാക്കിയതുമായ പദ്ധതികളാണ് പരിശോധന നടത്തിയത്. 2288 കുടുംബങ്ങളിൽപ്പെട്ട 2854 പേർക്കായി  153335 തൊഴിൽ ദിനങ്ങളാണ് 2019 വർഷത്തിൽ നൽകിയത്. ഇതിൽ 334 പേർക്ക് 100 തൊഴിൽ ദിനങ്ങളും മറ്റുള്ളവർക്ക് 68 തൊഴിൽ ദിനങ്ങളും ഇതുവരെ നൽകി.  എസ്ടി വിഭാഗത്തിൽപ്പെട്ട 1241 പേർക്ക് 94373  തൊഴിൽ ദിനങ്ങൾ നൽകി. 200 തൊഴിൽ ദിനങ്ങൾ പൂർത്തികരിച്ച് 5 കുടുംബങ്ങളുമുണ്ട്. കൂലിയിനത്തിൽ  4.85 കോടിരൂപയും സാമഗ്രികൾ വാങ്ങുന്നതിനായി ഒന്നരക്കോടി രൂപയും ചെലവഴിച്ചു. പദ്ധതിയുടെ ഭാഗമായി 70 പശുതൊഴുത്ത് നിർമ്മാണവും, 8 ആട്ടികൂടും, 28 കിണറുകളും നിർമ്മിച്ചു. ഇതിന് പുറമെ 15 റോഡുകൾ, സ്‌കൂൾ ചുറ്റുമതിലുകൾ, സ്‌കൂൾ കളിസ്ഥലങ്ങൾ, കല്ല് കയ്യാലകൾ, മണ്ണ് ജലസംരക്ഷണ പദ്ധതികൾ എന്നിവയും നടപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഏറ്റവും ആകർഷിക്കുന്ന നിലയിൽ കയർ ഭൂവസ്ത്രം നിർമ്മിച്ചു. മാർച്ചിനു മുമ്പേ തൊഴിലുറപ്പ് പദ്ധതിക്ക്നീക്കി വച്ച് മുഴുവൻ തുകയും ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി.

 

പ്രധാന വാർത്തകൾ
 Top