02 December Monday

കരുതലോടെ 
മെഡിക്കൽ കോളേജ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് എത്തുന്ന തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളേജ് 
ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസിയു

കോട്ടയം 
ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് എത്തുന്ന തീർഥാടകർക്ക് ആവശ്യമായ ചികിത്സാസഹായമൊരുക്കാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സജ്ജം. കേരളത്തിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമായി ആയിരക്കണക്കിന് തീർഥാടകരാണ് ദിനംപ്രതി ജില്ലയിലൂടെ കടന്നുപോകുന്നത്. ഇവർക്കായി അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ഉറപ്പാക്കാൻ ആശുപത്രിയിൽ സൗകര്യങ്ങൾ വിപുലീകരിച്ചു.തീർഥാടകർക്കായി പ്രത്യേക വാർഡുൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 18 ബെഡ്ഡുകളോട് കൂടിയ പ്രത്യേക വാർഡ് രണ്ടാംവാർഡിലെ അനക്സ് വിഭാഗത്തിൽ പ്രവർത്തിക്കും. സ്ത്രീകൾക്കുവേണ്ടി പ്രത്യേക സജീകരണവുമുണ്ട്. 13 ബെഡ്‌ ഉള്ള ഐസിയുവും എട്ട് വെന്റിലേറ്ററും അത്യാഹിത വിഭാഗത്തിൽ സജ്ജീകരിച്ചു. ചികിത്സതേടുന്നവർക്ക് മരുന്നുകൾ സൗജന്യമായി നൽകും. 
അടിയന്തരഘട്ടങ്ങളിൽ സഹായകരമാകും വിധം 24 മണിക്കൂറും വളന്റിയർമാരുടെ സേവനവും ഉറപ്പാക്കി. 24മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും പ്രവർത്തനമാരംഭിച്ചു. അത്യാഹിത വിഭാഗം കെട്ടിടത്തോട് ചേർന്നാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. റവന്യു, അഭയം, അയ്യപ്പ സേവസംഘം തുടങ്ങിവയുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. നിലവിലെ സാഹചര്യത്തിൽനിന്ന് വ്യത്യസ്തമായി തീർഥാടകരുടെ എണ്ണം കൂടുതലായാൽ അതിന് വേണ്ട സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും ചികിത്സ വേഗത്തിലാക്കാൻ എല്ലാ വിഭാഗവും സജ്ജമാണെന്നും ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top