12 December Thursday

മാർച്ചും ധർണയും വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ക്ഷീര സംഘം ജീവനക്കാരുടെ ജില്ലാ കൺവൻഷൻ യൂണിയൻ സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേരള കോ–- -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ 27ന്‌ നടത്തുന്ന ഡയറി ഡയറക്ടറേറ്റ്‌ മാർച്ചും ധർണയും വിജയിപ്പിക്കാൻ  ക്ഷീര സംഘം ജീവനക്കാരുടെ  ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 
യൂണിയൻ സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ട്രഷറർ എസ് പ്രേംലാൽ അധ്യക്ഷനായി. 
ജില്ലാ ജോയിന്റ് സെക്രട്ടറി വി വിജകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സജി, ദീപു, വിനോദ്, ബി സതീഷ്, ജി ആർ സുനിൽ കുമാർ എന്നിവരും സംസാരിച്ചു. 
ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും ദ്രോഹിക്കുന്ന മിൽമയുടെ നയം തിരുത്തുക, പ്രാഥമിക സംഘങ്ങൾക്ക് സംഭരണവിലയുടെ 10 ശതമാനം മാർജിൻ അനുവദിക്കുക, ക്ഷീരസംഘം ജീവനക്കാരുടെ വെട്ടിക്കുറച്ച അവധി ദിനങ്ങൾ പുനഃസ്ഥാപിക്കുക, 2023 ഡിസംബറിൽ കാലാവധി കഴിഞ്ഞ ക്ഷീരമേഖലയിലെ ശമ്പളപരിഷ്കരണ കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്  മാർച്ചും ധർണയും നടത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top