05 December Thursday

വിവരാവകാശ നിയമം നാഴികകല്ല്: ഗവർണർ

സ്വന്തം ലേഖകൻUpdated: Thursday Nov 14, 2019

സംസ്ഥാന വിവരാവകാശ കമീഷൻ സംഘടിപ്പിച്ച ശിൽപ്പശാല ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു

 
തിരുവനന്തപുരം
രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ് വിവരാവകാശ നിയമമെന്ന്‌ കേരള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. സംസ്ഥാന വിവരാവകാശ കമീഷൻ ത്രിതല പഞ്ചായത്ത്‌ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച "വിവരാവകാശ നിയമവും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലകളും' ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമ പ്രകാരം തങ്ങളുടെ മുമ്പിൽ ലഭിക്കുന്ന ചോദ്യങ്ങളോട്‌ മുഖംതിരിക്കരുത്‌. ചോദ്യങ്ങളിലൂടെയുണ്ടാകുന്ന സംവാദമാണ്‌ ജനാധിപത്യത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം പോൾ അധ്യക്ഷനായി. ഇൻഫർമേഷൻ കമീഷണർ സോമനാഥൻപിള്ള സ്വാഗതവും ഡോ. കെ എൽ വിവേകാനന്ദൻ നന്ദിയും പറഞ്ഞു.  ചർച്ചയ്‌ക്ക് വിവരാവകാശ കമീഷണർ കെ വി സുധാകരൻ, പി ആർ ശ്രീലത എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top