20 October Wednesday
ചെമ്മാംമുക്ക് –ആയൂര്‍ റോഡ് നവീകരണം ഈ മാസം തുടങ്ങും

നല്ല വഴിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
കൊല്ലം
തകർന്ന ചെമ്മാംമുക്ക്–-ആയൂർ റോഡ് നവീകരണം ഈ മാസം തന്നെ ആരംഭിക്കും. കെഎസ്ടിപിയുടെ ഒപിബിആർസി (ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട്)   പദ്ധതിയിൽ നവീകരിക്കുന്ന ജില്ലയിലെ ആദ്യ റോഡാണിത്.  കൊല്ലം ചെമ്മാംമുക്ക് മുതൽ ആയൂർ വരെ  30.75 കിലോമീറ്ററാണ്  നവീകരിക്കുന്നത്.  
പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ച ഭാ​ഗം ഒഴിച്ചുള്ളിടത്താണ് ആദ്യം നവീകരണം. കെഎസ്ടിപി മെയിന്റനൻസ് വിഭാ​ഗം ജല അതോറിറ്റി അധികൃതരുമായി ഉടൻ ചർച്ച നടത്തും. കരാറെടുത്ത കമ്പനിയുടെ ഉദ്യോ​ഗസ്ഥരെത്തി പരിശോധനയിലേക്ക് കടക്കും. 
ഒപിബിആർസി 
പദ്ധതി 
നവീകരണത്തോടൊപ്പം എഴു കൊല്ലം അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള പരിപാലനവും കരാറുകാർ നടത്തണം.  കുഴിയുണ്ടാൽ അപ്പോൾ തന്നെ അടക്കണം. ​ഗതാ​ഗതതടസ്സമായി റോഡിന്റെ ഇരുവശങ്ങളിലുമുണ്ടാകുന്ന കാട് വൃത്തിയാക്കലടക്കം കരാറുകാർ ചെയ്യണം. വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിച്ച ശേഷമേ തുക കൈമാറൂ.
3 ജില്ലയിലായി 
5 റോഡുകൾ 
ചെമ്മാംമുക്ക് –- ആയുർ റോഡ് ഉൾപ്പെടെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഒപിബിആർസി പാക്കേജ് മൂന്നിൽ  അഞ്ച്  റോഡിനായി 69.06 കോടിക്കാണ് കരാറായത്. കായംകുളം –- മാവേലിക്കര –-  തിരുവല്ല, കായംകുളം –- അടൂർ, തൃക്കുന്നിപുഴ –- തട്ടാരമ്പലം, പന്തളം –- കൈപട്ടൂർ എന്നിവയാണ് മറ്റു റോഡുകൾ. 86.25 കി.മിയാണ് പദ്ധതിയിൽ നവീകരിക്കുന്നത്. തെരുവത്ത് ബിൽഡേഴ്സാണ്  കരാറെടുത്തിരിക്കുന്നത്.  ഒപിബിആർസി പദ്ധതിപ്രകാരം സംസ്ഥാനത്ത് കരാറായ  നവീകരണം കൂടിയാണിത്. നിലവിൽ പൊട്ടിപ്പൊളിഞ്ഞ് ​ഗതാ​ഗതം ദുഷ്കരമായ ഭാ​ഗങ്ങളിലാണ് ആദ്യം ടാറിങ്. കലുങ്ക്, ഓടനിർമാണം, മണ്ണിട്ട് ഉയർത്തൽ തുടങ്ങിയവയും ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top