06 December Monday

കാത്തലിക്‌ സിറിയൻ ബാങ്ക്, കേരഫെഡ് സമരങ്ങൾ ഒത്തുതീർപ്പാക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കൊല്ലം 
കാത്തലിക് സിറിയൻ ബാങ്കിലെയും കേരഫെഡിലെയും ജീവനക്കാരുടെ സമരം ഒത്തുതീർക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദി പ്രക്ഷോഭത്തിലാണ്. 20, 21, 22 തീയതികളിൽ പണിമുടക്കിന് സിഐടിയു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് പൊതുജന സൗഹൃദ ബാങ്കിങ്‌  നിലനിർത്താൻ കാത്തലിക്‌ സിറിയൻ ബാങ്ക്‌ മാനേജ്മെന്റ്‌ തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. അവധി സമ്പ്രദായം ഏകീകരിക്കുക, 11–-ാം ശമ്പള പരിഷ്കരണം അനുവദിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് കേരഫെഡ്‌ ജീവനക്കാർ സമരം ചെയ്യുന്നത്. തൊഴിലാളികൾ സംയുക്തമായി നടത്തുന്ന സമരം ഒമ്പതുദിവസം പിന്നിട്ടിരിക്കുന്നു. ഗുണമേന്മയുള്ളതും ജനപ്രിയവുമായ ഉൽപ്പന്നങ്ങൾ പുറത്തിറക്കി നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്  കേരഫെഡ്. 250 ടൺ  ഉൽപ്പാദനശേഷിയുള്ള കരുനാഗപ്പള്ളിയിലെ പ്ലാന്റ്‌ രാജ്യത്തെ തന്നെ ഏറ്റവും വലിയ വെളിച്ചെണ്ണ നിർമാണ യൂണിറ്റാണ്. കമ്പനി തുടർച്ചയായി ലാഭമുണ്ടാക്കുമ്പോഴും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന മാനേജ്മെന്റ്‌ നിലപാട് തിരുത്തണമെന്ന്‌ സിഐടിയു ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top