30 September Saturday

തോട്ടപ്പുഴശ്ശേരി സഹ. ബാങ്കും 
എൽഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
 
കോഴഞ്ചേരി
തോട്ടപ്പുഴശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ വീണ്ടും എൽഡിഎഫ് തേരോട്ടം. യുഡിഎഫ് –- -ബിജെപി മുന്നണികൾ നടത്തിയ  എല്ലാ നെറികെട്ട പ്രചരണങ്ങളേയും പരാജയപ്പെടുത്തിയാണ്‌ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. 
പുതിയ ഡയറകടർ ബോർഡ് അംഗങ്ങളായി അജി ആർ നായർ, ജോസിൻ ജോസ്, ജോൺ ലൂക്കോസ്, വി കെ നാരായണ കുറുപ്പ്, എൻ പ്രിയകുമാർ,  മാത്യു വർഗീസ് ഷിബു തോമസ്, സജി ജേക്കബ്, അനിതാ വർഗീസ്, എസ്‌ സൂര്യലക്ഷ്‌മി, റീനാ ബാബു, ജി വി ബോബി, കെ ആർ ആനന്ദൻ എന്നിവരാണ് വിജയിച്ചത്. 
എൽഡിഎഫ്‌ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രവർത്തകർ പ്രകടനം നടത്തി.  തുടർന്ന്‌ നടന്ന അനുമോദന സമ്മേളനം സിപിഐ എം ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലേത്ത്, ഏരിയാ കമ്മിറ്റി അംഗങ്ങളായ രാജൻ വർഗീസ്, ജി വിജയൻ, പി കെ സത്യവൃതൻ, ബിജിലി പി ഈശോ, കെ ബാബുരാജ്, ടി പ്രദീപ് കുമാർ, കെ പി വിശ്വംഭരൻ, സിപിഐ എം തോട്ടപ്പുഴശ്ശേരി ലോക്കൽ സെക്രട്ടറി ആർ ഡോണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top