22 September Tuesday

കൈതൊടാതെ കൈകഴുകാം അനിലിന്റെ കരുതലിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 കോട്ടയം
കോവിഡ്‌ പ്രതിസന്ധിയിൽ കുടുംബങ്ങൾക്ക്‌ ആശ്വാസമായി എൽഡിഎഫ്‌ സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണം തുടങ്ങി. സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യവിഭവ കിറ്റുകളുടെ വിതരണം വ്യാഴാഴ്‌ച രാവിലെ മുതൽ ആരംഭിച്ചു.  എഎവൈ(മഞ്ഞ നിറം) കാർഡുടമകളായ 11248 പേർ റേഷൻ കടകളിൽനിന്നും കിറ്റ് കൈപ്പറ്റി. ജില്ലയിൽ ഈ വിഭാഗത്തിൽപ്പെട്ട ആകെ 35126 പേരാണുള്ളത്. സപ്ലൈ‌കോ വിവിധ കേന്ദ്രങ്ങളിൽ പായ്‌ക്ക്‌ ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ്‌ വിതരണം. ഗുണനിലവാരവും തൂക്കവും പരിശോധിച്ച്‌ സന്നദ്ധപ്രവർത്തകൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ്‌ കിറ്റുകൾ തയ്യാറാക്കുന്നത്‌.വെള്ളിയാഴ്‌ചയും ഞായറാഴ്ചയും ഇതേ വിഭാഗത്തിലുള്ളവർക്ക് കിറ്റ് വിതരണം ചെയ്യും. പിഎച്ച്എച്ച്(പിങ്ക് നിറം) വിഭാഗത്തിൽപ്പെട്ട 1,65,173 പേർക്ക് ഈ മാസം 19 മുതൽ 22 വരെയും  മുൻഗണനേതര സബ്‌സിഡി(നീല കാർഡ്) വിഭാഗത്തിൽപ്പെട്ട 1,32,280 പേർക്കും മുൻഗണനേതര നോൺ സബ്‌സിഡി(വെള്ള കാർഡ്) വിഭാഗത്തിൽപ്പെട്ട 1,88,040 പേർക്കും ഓണത്തിന് മുമ്പും കിറ്റ് നൽകും.ലോക്ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ജില്ലയിൽ 4,86,361 കുടുംബങ്ങൾക്ക് വിതരണം ചെയ്തിരുന്നു

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top