21 August Wednesday

എസി റോഡില്‍ യാത്രയ്‌ക്ക്‌ വള്ളവും ട്രാക്ടറും

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019
ആലപ്പുഴ
ചൊവ്വാഴ്‌ച മഴകുറഞ്ഞിട്ടും എസി റോഡ് വെള്ളത്തിൽത്തന്നെ. മങ്കൊമ്പ് പാലംമുതൽ ഒന്നാംകര പാലംവരെ അരയ്‌ക്കൊപ്പം വെള്ളമുയർന്നു. കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിൽ സർവീസ് അവസാനിപ്പിച്ചു. 
 അതോടെ ഇവിടെനിന്ന്‌ ട്രാക്‌ടറിലും വള്ളങ്ങളിലുമാണ്‌ ആളുകൾ യാത്രചെയ്‌തത്. കഴിഞ്ഞപ്രളയത്തിൽ വിവിധ സ്ഥലങ്ങളിൽ ഒരുമാസത്തോളം ​വെള്ളംകയറി ​ഗതാ​ഗതം മുടങ്ങിയിരുന്നു. അന്ന് ഇറിഗേഷൻവകുപ്പിന്റെ വലിയ പമ്പ് ഉപയോ​ഗിച്ചായിരുന്നു വെള്ളം വറ്റിച്ചിരുന്നത്. എസി റോഡ് നവീകരണം പൂർത്തിയായാൽ വർഷാവർഷമുണ്ടാകുന്നു വെള്ള‌ക്കെട്ടിന് പരിഹാരമാകും.
പ്രധാന വാർത്തകൾ
 Top