18 October Friday
എൻജിനിയറിങ്‌ കോളേജുകൾ ഒരുമിച്ചു

ഒരു ലോഡ് സഹായം മഞ്ചേരിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

തിരുവനന്തപുരം

തലസ്ഥാനത്തെ വിവിധ എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥികൾ ഒന്നിച്ചപ്പോൾ മഴക്കെടുതിയിലായ വടക്കൻ ജില്ലകളിലേക്ക് ആദ്യഘട്ടത്തിൽ നൽകാനായത് ഒരു ബസ് നിറയെ അവശ്യവസ്തുക്കൾ.  സാങ്കേതിക സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ വിവിധ എൻജിനിയറിങ്‌ കോളേജുകൾ വഴി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളടങ്ങിയ വാഹനമാണ്‌ ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിൽനിന്ന് തിരിച്ചത്.  സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ: സ്‌കൂളിലേക്ക് സാമഗ്രികളുമായി പോകുന്ന ബസിൽ 15 ഓളം എൻഎസ്എസ് വളണ്ടിയർമാർ ഒപ്പമുണ്ട്. കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കലക്ഷൻ സെന്ററിൽ പാപ്പനംകോട് എസ്‌സി ടി കോളേജ്, ഹീര കോളേജ്, സെൻറ് തോമസ് കോളേജ്, മോഹൻദാസ് കോളേജ്, പിആർഎസ് കോളേജ്, രാജധാനി കോളേജ്, ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നാണ്‌  ആദ്യഘട്ടം സാമഗ്രികൾ ശേഖരിച്ചത്. ജില്ലയിലെ ബാക്കി എൻജിനിയറിങ്‌ കോളേജുകളിൽ നിന്ന് സമാഹരിച്ച വസ്തുക്കളുമായി മറ്റൊരു ബസ് ബുധനാഴ്ച പുറപ്പെടും.

പ്രധാന വാർത്തകൾ
 Top