19 September Thursday

എസ്എഫ്ഐ പഠനോപകരണങ്ങൾ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കൽപ്പറ്റ
ദുരിതബാധിത പ്രദേശങ്ങളിൽ പoനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക്‌ എസ്‌എഫ്‌ഐ   പഠനസാമഗ്രികൾ നൽകും. എസ്എഫ്ഐ സ്റ്റുഡന്റ്സ് ബറ്റാലിയൻന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വളണ്ടിയർ കൺവൻഷനിലാണ്‌ തീരുമാനം. വിദ്യാർഥികളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അവശ്യ സാധനങ്ങൾ എത്തിക്കുന്ന പ്രവർത്തനം മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിക്കും. വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ പ്രാദേശിക,കോളേജ് കമ്മറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്‌തു.  എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോബിസൺ ജയിംസ്, എൻ എസ് വൈഷ്ണവി, കെ ആർ അവിഷിത്ത്, ജോയൽ ജോസഫ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top