09 August Sunday

പഠിപ്പിച്ച സ്‌കൂളിനു പഠിച്ചൊരു സമ്മാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കൊല്ലം
പഠിപ്പിച്ച സ്കൂളിന്‌ ഇതിലും വലിയ സമ്മാനം അനുവിന്‌ നൽകാനുണ്ടായിരുന്നില്ല. എൽകെജി മുതൽ തന്നെ ദത്തെടുത്ത്‌ പഠിപ്പിച്ച പള്ളിമൺ സിദ്ധാർഥ സ്‌കൂളിന്‌ കണ്ണനല്ലൂർ ചരുവിളവീട്ടിൽ എം എൽ അനു നൽകിയ സമ്മാനം സിബിഎസ്‌ഇ പ്ലസ്‌ ടു പരീക്ഷയിലെ ഉന്നതവിജയമാണ്‌. അഞ്ഞൂറിൽ 480 മാർക്ക്‌ വാങ്ങി അനു സ്‌കൂളിലെ ടോപ്‌ സ്‌കോററായി.
അനുവിന്‌ ഒരു വയസ്സുള്ളപ്പോഴാണ്‌ അമ്മ ലത അർബുദബാധയെത്തുടർന്ന്‌ മരിച്ചത്‌‌. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആംബുലൻസ്‌ ഡ്രൈവറായിരുന്ന അച്ഛൻ മണികണ്ഠൻ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചു‌. പിന്നെ അനുവിന് അമ്മമാരായത്‌‌ സ്‌കൂളിലെ അധ്യാപകരാണ്‌. എൽകെജിയിൽ സിദ്ധാർഥയിൽ എത്തിയ അനുവിന്റെ പഠനച്ചെലവ്‌ മുഴുവൻ സ്‌കൂൾ ഏറ്റെടുത്തു. അമ്മാവൻ സുനിൽ, ഭാര്യ പ്രതിഭ, ലതയുടെ അച്ഛൻ നാരായണൻ ആചാരി എന്നിവർക്കൊപ്പമാണ്‌ ഇപ്പോൾ താമസം. ഇനി സിഎ പഠനം നടത്താനാണ്‌‌ ചിത്രകാരികൂടിയായ അനുവിന്റെ ആഗ്രഹം. പത്താം ക്ലാസിലും മികച്ച വിജയം നേടിയിരുന്നു. അനുവിന്റെ തുടർ പഠനച്ചെലവും സിദ്ധാർഥ വഹിക്കുമെന്ന്‌ സ്‌കൂൾ മാനേജർ യു സുരേഷ്‌ പറഞ്ഞു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top