26 November Thursday
ഡോ. എം കെ ജയരാജ്‌ ചുമതലയേറ്റു

ഗവേഷണ മേഖല ശക്തിപ്പെടുത്തും: കലിക്കറ്റ്‌ വിസി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
തേഞ്ഞിപ്പലം
കലിക്കറ്റ്‌ സർവകലാശാലയിൽ ഗവേഷണ മേഖലയെ ശക്തിപ്പെടുത്താനാകും പ്രധാന പരിഗണനയെന്ന്‌ വൈസ്‌ ചാൻസലറായി ചുമതലയേറ്റ ഡോ. എം കെ ജയരാജ്. പ്രാദേശികമായ വിഷയങ്ങളെടുത്ത് ഗവേഷണം വേണം. വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വത്തിന് പ്രോത്സാഹനം നല്‍കാൻ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.  തിങ്കളാഴ്‌ച രാവിലെയാണ്‌ എം കെ ജയരാജ്‌ ചുമതലയേറ്റത്‌. രജിസ്ട്രാർ ഡോ. സി എൽ ജോഷി പൂച്ചെണ്ട്‌ നൽകി വരവേറ്റു.  ചുമതല ഒഴിഞ്ഞ ഡോ. അനില്‍ വള്ളത്തോളിന്‌ യാത്രയയപ്പും നൽകി. സിൻഡിക്കറ്റംഗം കെ കെ ഹനീഫ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി സി ബാബു, സിൻഡിക്കറ്റ് അംഗങ്ങളായ എ കെ രമേശ് ബാബു, ഡോ. ജി റിജുലാല്‍, ഡോ. പി റഷീദ് അഹമ്മദ്, ഡോ. കെ പി വിനോദ് കുമാര്‍, ഡോ. എം മനോഹരന്‍, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെനറ്റംഗം വിനോദ് നീക്കാമ്പുറത്ത്, മുൻ സിൻഡിക്കറ്റംഗം കെ വിശ്വനാഥ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top