08 August Saturday

പുറമ്പോക്ക്‌ നിവാസികൾക്ക്‌ സ്വന്തം വീടും സ്ഥലവും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

ചാലക്കുടി കനാൽ പുറമ്പോക്കിലെ വീട്ടുകാർക്ക് തച്ചുടപ്പറമ്പിൽ പണിതീർത്ത പുതിയ വീടുകൾ

ചാലക്കുടി  

കനാൽ പുറമ്പോക്കിലെ 13 വീട്ടുകാർക്ക് സ്വന്തമായി വീടും സ്ഥലവും ഒരുങ്ങി.  സെന്റ്. മേരീസ് ഫൊറോന പള്ളിയുടെ പടിഞ്ഞാറേ കുരിശിന് സമീപത്തെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന 13 വീട്ടുകാർക്കാണ് സ്ഥലവും വീടും ഒരുങ്ങുന്നത്.  2018ലെ പ്രളയത്തിൽ കനാൽ പുറമ്പോക്കിലെ മുഴുവൻ വീടുകളും തകർന്നു. 
കിടപ്പാടമില്ലാത്തതിനെ തുടർന്ന് മാസങ്ങളോളം ക്യാമ്പുകളിൽ തങ്ങേണ്ടതായും വന്നു ഇവിടത്തുകാർക്ക്. ഈ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ വി ജെ ജോജി  ഇവർക്ക് സ്വന്തം സ്ഥലവും വീടും ലഭ്യമാക്കാൻ രംഗത്തെത്തിയത്. മൂന്ന് വീടിന്റെ നിർമാണം പൂർത്തീകരിച്ച് തിങ്കളാഴ്ച ഗൃഹപ്രവേശനം നടത്തി. ചാലക്കുടി സെന്റ്. മേരീസ് ഫൊറോന പള്ളി അസി.വികാരി ഫാ.ജെയിൻ നിർമാണം പൂർത്തീകരിച്ച ഡേവിസ് പൂവേലി, റീന ടോമി, അന്നം പാലമറ്റത്തിൽ എന്നിവരുടെ വീടുകളുടെ ആശീർവാദകർമം നിർവഹിച്ചു. അഞ്ഞൂറ് ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടുകളാണ് ഒരുക്കിയിട്ടുള്ളത്. നഗരാതിർത്തിയിൽ തന്നെ വ്യത്യസ്ഥമായ സ്ഥലങ്ങളിൽ നിർമാണം നടക്കുന്ന മറ്റ് പത്ത് കുടുംബങ്ങളുടേയും ഭവന നിർമാണം ആവസാന ഘട്ടത്തിലാണ്. തച്ചുടപറമ്പിൽ നടന്ന ആശീർവാദ ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, കൗൺസിലർ വി ജെ ജോജി എന്നിവരും സംബന്ധിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top