14 August Friday

ഒരാൾ മാത്രം കായംകുളത്ത്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കായംകുളം നഗരസഭയിലെ ഷെഹിദാർ പള്ളി മദ്രസാ ഹാളിൽ തയ്യാറാക്കിയ കോവിഡ് പരിശോധനാകേന്ദ്രം

കായംകുളം
കോവിഡ്‌ വ്യാപന ഭീഷണിയുടെ മുനമ്പിൽ നിൽക്കുന്ന കായംകുളത്ത്‌ തിങ്കളാഴ്‌‌ച രോഗം സ്ഥിരീകരിച്ചത്‌ ഒരാൾക്ക്‌ മാത്രം. ഇനി 1200 പേരുടെ പരിശോധന ഫലം വരാനുണ്ട്‌. പ്രദേശത്ത്‌ പൊലീസ്‌ കനത്ത ജാഗ്രത തുടരുകയാണ്‌.  നഗരസഭയിലെ 1, 4, 5, 6, 8, 9, 12, 15, 18, 23, 28, 43 വാർഡുകളിൽ ഉള്ളവർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. ആകെ 38 രോഗികളിൽ നാലാം വാർഡിലെ കുടുംബത്തിൽനിന്ന്‌ മാത്രമാണ്‌  20പേർക്കാണ്‌ രോഗം. വിദേശത്തുനിന്നും എത്തിച്ചേർന്നവർ, പച്ചക്കറി വ്യാപാരിയും കുടുംബവും, ഫിഷ് മാർക്കറ്റ് - കമീഷൻ കടകളിലെ തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളി, ഉന്തുവണ്ടിയിൽ പച്ചക്കറി വ്യാപാരം നടത്തുന്നവർ എന്നിവരിലാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌ .  ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യവസ്‌തുക്കളും മരുന്നും വാർഡ് ജാഗ്രതാ സമിതികൾ വഴി  ലഭ്യമാക്കുന്നുണ്ട്‌. പ്രാഥമിക കണക്കുകൾ അനുസരിച്ച് 1500 ഓളം പേരാണ് സമ്പർക്കപ്പട്ടികയിൽ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top