10 August Monday
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കോവിഡ്‌ രോഗികൾ 5 ; കനത്ത ജാഗ്രതയിൽ തൊണ്ടർനാട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
മക്കിയാട് 
തൊണ്ടർനാട്ടിൽ  തിങ്കളാഴ്‌ച മൂന്ന്‌ പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ‌ നാട്ടുകാരിൽ  ആശങ്ക. കോറോത്ത്‌ കുട്ടപ്പാറയിൽ സ്വകാര്യ ലോഡ്ജിൽ വാടകക്ക് താമസിക്കുന്ന വടകര സ്വദേശികളായ മൂന്ന്‌ പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  ഇവരൊടൊപ്പമുണ്ടായിരുന്ന  വടകര സ്വദേശിയും, അവരുമായി സമ്പർക്കത്തിലായിരുന്ന കുടകിൽ നിന്നുമെത്തിയ  തൊണ്ടർനാട് സ്വദേശിയായ 37 കാരനും   രണ്ട് ദിവസം മുമ്പ് കോവിഡ്  സ്ഥിരീകരിച്ചിരുന്നു.  ഒരാഴ്ചക്കുള്ളിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിക്കുകയും അതിൽ ഒരാൾക്ക്‌   അറുപതോളം പേരുമായി  നേരിട്ട് സമ്പർക്കം ഉണ്ടായതുമാണ്‌   ആശങ്ക. തിങ്കളാഴ്‌ച രോഗം സ്ഥിരികരിച്ചവർ മക്കിയാട്ടെസ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്ന്‌ ആശുപത്രിയിലെത്തിയ രോഗികളും   ജീവനക്കാരും ക്വാറന്റൈനിലായി. രോഗികളിൽ ചിലർ ഏഴിന്‌  തൊണ്ടർനാട് കനറാ ബാങ്കിൽ  എത്തിയതിനാൽ ഇടപാടുകാരോടും  ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ച  വടകര സ്വദേശികൾ കർണാടകയിൽനിന്നും പച്ചക്കറി കൊണ്ട് വന്ന് പല സ്ഥലങ്ങളിലായി വിൽപ്പന നടത്തുന്നവരാണ്‌. ഇതിന്റെ  മറവിൽ ഇവർ മൈസൂരുവിൽ  നിന്നും കഞ്ചാവ് എത്തിച്ച്‌ വിൽപ്പന നടത്തിയതായും പൊലീസിന്‌ വിവരമുണ്ട്. അതേ സമയം  സമ്പർക്കപട്ടികയുടെ  റൂട്ട് മാപ്പ്  തയ്യാറാക്കാൻ കൃത്യമായ   മൊഴി  ലഭിക്കുന്നില്ലന്നാണ് അധികൃതർ പറയുന്നത്.  കൂടുതൽ  പേർക്ക്  രോഗം സ്ഥിരീകരിച്ച - സാഹചര്യത്തിൽ ചൊവ്വാഴ്‌ച മുതൽ കണ്ടെയെൻമെന്റ് മേഖലകളിൽ ഒരു ഇളവും അനുവദിക്കില്ലെന്നും, നിയന്ത്രണങ്ങൾ  ശക്തമാക്കുമെന്നും പൊലീസ്‌ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top