24 August Saturday

കൊടുമൺ സ്റ്റേഡിയത്തിൽ ഉടൻ പന്തുരുളും

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

കൊടുമൺ

കായിക പ്രേമികളുടെ ചിരകാലാ ഭിലാഷമായ കൊടുമൺ സ്റ്റേഡിയത്തിന്റെ നിർമാണ ജോലികൾ പുരോഗമിക്കുന്നു. ഫുട്ബോൾ കോർട്ടിന്റെ നിർമാണ ജോലികളാണ് ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നത്. കോർട്ടിൽ വീഴുന്ന വെള്ളം മിനിട്ടുകൾക്കകം വലിഞ്ഞു പോകുന്നതരത്തിലുള്ള ഡ്രെയിനേജ് സംവിധാനമാണ് ഒരുക്കുന്നത്. സ്റ്റേഡിയത്തിനകത്ത് മണ്ണിട്ട് ലവൽ ചെയ്യുന്നതോടൊപ്പം മണ്ണിനടിയിൽക്കൂടി ഉയർന്ന ഗുണനിലവാരമുള്ള പോളിത്തീൻ പൈപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു.അതിനെ ജിയോക്ലോത്തിങ‌് കൊണ്ട് കവർ ചെയത് മുകളിൽ മെറ്റൽ വിരിച്ചിരിക്കയണ്. സ്റ്റേഡിയത്തിന്റെ ഉപരിതലം പൂർണമായി നിരപ്പാക്കുന്നതിന‌് മുൻപായി രണ്ട് മൂന്ന് ഘട്ടങ്ങളിലായി വ്യത്യസ്ഥ അളവിലുള്ള മെറ്റലുകൾ വിരിച്ച് മണ്ണിട്ട് ഉറപ്പിക്കുകയും തുടർന്ന് മുകൾഭാഗം പുല്ല് വച്ച് പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. 

മഴ പെയ്യുമ്പോഴും പുല്ല് നനയക്കുമ്പോഴുമുള്ള വെള്ളം ഉപരിതലത്തിൽ നിന്നും അടിയിലേക്ക് ഊർന്നിറങ്ങി സ്റ്റേഡിയത്തിനകത്ത് സ്ഥാപിച്ചിട്ടുള്ള എച്ച്ഡിപിഇ പൈപ്പ് വഴി കോർട്ടിന് ഇരുവശവുമുള്ള ഓടയിലേക്ക് ഒഴുകി പോകുന്നതിനുള്ള സംവിധാനമാണ് സജീകരിക്കുന്നത്. ഇത് മൂലം മഴക്കാലത്തുപോലും കോർട്ടിൽ തടസമില്ലാതെ മൽസരം നടത്താൻ കഴിയും.കോർട്ടിന‌് പുറത്തായി 400 മീറ്റർ ട്രാക്കിന്റെ നിർമാണ പ്രവർത്തനങ്ങളും നടന്നു വരുന്നു.അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും, ടോയിലറ്റിന്റെയും നിർമാണം ഇതിനോടകം പൂർത്തീകരിച്ചു.ചുറ്റുമതിലിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. ഭുമി നിരപ്പ് വരെ കരിങ്കല്ല് കെട്ടുകയും തുടർന്ന് മുകളിലേക്ക്  മൂന്ന് മീറ്റർ ഉയരത്തിൽ കമ്പിവേലിയുമാണ്.സ്പോർട്സ് കൗൺസിലിന്റെ ചുമതലയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് 15 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരിത്തിയിട്ടുള്ളത്. കിഫ്ബി പദ്ധതിയിലൂടെ നിർമാണം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയമാണിത്.കൊടുമൺ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരയേക്കർ സ്ഥലത്താണ് അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നത്.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top