03 August Tuesday

പാചകവും ലോക്‌ഡൗണായി

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
കോട്ടയം
കോവിഡും ലോക്‌ഡൗണും മൂലം ജീവിതം തന്നെ ലോക്കിലാക്കിയിരിക്കുകയാണ്‌ സ്‌കൂൾ പാചക തൊഴിലാളികളുടേത്‌. സ്‌കൂൾ തുറക്കാതായതോടെ ഇവരുടെ കുടുംബം ഏറെ ബുദ്ധിമുട്ടിലാണ്‌. പണി നഷ്‌ടപ്പെട്ടതോടെ പലരും കൂലിപ്പണിക്കും തൊഴിലുറപ്പിനും വീട്ട്‌ ജോലിക്കും പോകുകയാണ്‌. അഞ്ഞൂറിലധികം പേരാണ്‌ ജില്ലയിൽ ഈ മേഖലയിൽ പണിയെടുക്കുന്നത്‌. 
സ്‌കൂൾ പ്രവർത്തിച്ചിരുന്നപ്പോൾ ദിവസം അഞ്ഞൂറ്‌ രൂപ ലഭിക്കുമായിരുന്നു.  ഇരുപത്‌ ദിവസമെങ്കിലും ജോലി ഉണ്ടാകും. നല്ലൊരു തുക ലഭിച്ചിരുന്നത്‌ ഇവരുടെ കുടുംബത്തിന്‌ വലിയ ആശ്വാസമായിരുന്നു. കുട്ടികളുടെ പഠനം ഓൺലൈനാകുകയും സ്‌കൂളിന്‌ താഴ്‌ വീണതോടെയും അവയെല്ലാം ഇല്ലാതായി. സർക്കാർ നൽകുന്ന സഹായങ്ങൾ മാത്രമാണ്‌ ഇവർക്ക്‌ നേരിയ ആശ്വാസം. സമാശ്വസമെന്ന നിലയിൽ 1600 രൂപ കഴിഞ്ഞ മാർച്ച്‌ വരെ നൽകി കഴിഞ്ഞു. ലോക്‌ഡൗൺ മാറി പഠനം തുടങ്ങി സ്‌കൂളിൽ കുട്ടികൾ എത്തിയാലേ ഇവരുടെ ജീവിതം കരിപ്പിടിക്കുകയുള്ളൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top