25 July Sunday

സമ്പൂർണ
ലോക് ഡൗൺ 
പൂർണം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

കോവിഡ് നിയന്ത്രണം കടുപ്പിച്ച ഞായറാഴ്ച വിജനമായ
തൃശൂർ അയ്യന്തോൾ റോഡ് / ഫോട്ടോ: കെ എസ് പ്രവീൺകുമാർ

 

തൃശൂർ
സമ്പൂർണ ലോക്ഡൗൺ ഞായറാഴ്‌ച പൂർണം. ബഹുഭൂരിപക്ഷം ജനങ്ങളും പുറത്തിറങ്ങാതെ വീടുകളിലിരുന്ന്‌ ലോക്ഡൗണിൽ പരിപൂർണമായി സഹകരിച്ചു. കോവിഡ്‌ വ്യാപനം കുറയ്‌ക്കാനായാണ്‌ ശനിയും ഞായറും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്‌. ഞായറാഴ്‌ച അവധിയായതിനാൽ യാത്രക്കാർ കുറവായിരുന്നു. റോഡുകൾ പൊതുവേ വിജനമായിരുന്നു. പൊലീസ്‌ പരിശോധനയുള്ളതിനാൽ അനാവശ്യ യാത്രക്കാർ തെരുവിലിറങ്ങിയില്ല. അതേസമയം അവശ്യസേവനം നിർവഹിക്കേണ്ട സ്ഥാപനങ്ങളിലേക്കും അപൂർവം  സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും ചികിത്സാ കേന്ദ്രങ്ങളിലേക്കുമടക്കം യാത്ര തടസ്സംകൂടാതെ നടന്നു. ഇളവ്‌ പ്രഖ്യാപിച്ച കടകൾ തുറന്നുപ്രവർത്തിച്ചു. ജില്ലയിലാകെ പൊലീസിന്റെ 24 മണിക്കൂർ പരിശോധന ശക്തമായി തുടരുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top