02 July Saturday

മൂന്നാർ യാത്രയ്ക്ക്‌ ബുക്കിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
കൊല്ലം
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ 26നുള്ള വാഗമൺ വഴി മൂന്നാർ ഉല്ലാസയാത്രയുടെ ബുക്കിങ് കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 26ന് രാവിലെ 5.10ന് ആരംഭിക്കുന്ന യാത്ര കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം ഏലപ്പാറ വഴി വാഗമൺ എത്തും. കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ട് കല്ലാർകുട്ടി, വെള്ളത്തൂവൽ, ആനച്ചാൽ വഴി ആദ്യദിനം മൂന്നാറിൽ യാത്ര അവസാനിക്കും.  27ന് രാവിലെ 8.30നു മൂന്നാറിൽനിന്ന് ആരംഭിക്കുന്ന യാത്ര ബോട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ഷൂട്ടിങ് പോയിന്റ്സ്, ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകുന്നേരം ആറിന് മൂന്നാറിൽ എത്തും. അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി 28ന്‌ പുലർച്ചെ രണ്ടിന്‌ കൊല്ലം എത്തിച്ചേരുന്നു. ബുക്കിങ് തുക 1150 രൂപ. മൂന്നാർ ഡിപ്പോയിൽ കെഎസ്ആർടിസി സ്ലീപ്പർ ബസിൽ സൗകര്യവും ഭക്ഷണവും സന്ദർശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെയാണിത്‌. ബുക്കിങ്ങിന് ഫോൺ: 8921950903, 9496675635.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top