കൽപ്പറ്റ
കലാപരിപാടിയിൽ വൈവിധ്യമായി കലക്ടർ എ ഗീതയുടെ നേതൃത്വത്തിൽ തിരുവാതിരയും. ഔദ്യോഗിക തിരക്കുകൾക്കിടയിലും കലാ പരിപാടികളെ കോർത്തിണക്കി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അവിസ്മരണീയമായി. കലാവതരണത്തിനായി ജീവനക്കാർക്കായി ലഭിച്ച ജില്ലയിലെ ഏറ്റവും വലിയ വേദിയായും എന്റെ കേരളം മാറി. ഗോത്രസംസ്കൃതിയുടെ ചുവടുകളുമായി നാടോടി നൃത്തം, നാടൻ പാട്ടുകൾ തുടങ്ങി കലാവിരുന്ന് സദസ്സിനെ കൈയ്യിലെടുത്തു.
ജീവനക്കാരുടെ ഗാനമേള, കവിതാലാപനം, സംഘഗാനം ഇങ്ങനെ നീണ്ടുപോവുകയായിരുന്നു കലാസന്ധ്യ. ബി വിഷ്ണുപ്രിയയുടെ ഗസലുകളും എന്റെ കേരളത്തിന്റെ ഇമ്പമായി. എല്ലാ കലാരൂപങ്ങളെയും അണിനിരത്തി കലക്ടർ എ.ഗീതയുടെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോയും മനം കവർന്നു. ജീവനക്കാരുടെ കലാ സന്ധ്യയ്ക്ക് മുമ്പ് കണിയാമ്പറ്റ ചിൽഡ്രൻസ് ഹോമിലെ വിദ്യാർഥികൾ യോഗ ഡാൻസും അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..