27 May Monday

ഇവർക്ക്‌ വെയിൽ ഒരു പ്രശ്‌നമേയല്ല

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

 തിരുവല്ല

തിരുവല്ല അസംബ്ലി മണ്ഡലത്തിൽ മൂന്നാം ഘട്ട സ്വീകരണ പര്യടനം പങ്കാളിത്തം കൊണ്ട് ജനം ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ കല്ലൂപ്പാറയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പുതുശേരി, കന്നന്താനം, മാന്താനം, നല്ലൂർകടവ്, പുളിക്കാമല , മല്ലപ്പള്ളി ടൗൺ, വെണ്ണിക്കുളം, ചേറ്റുതടം, പുല്ലേലി, പുറമറ്റം, കമ്മാളതകിടി, ഐ ക്കഴി, അമ്പലത്തിങ്കൽ, പുതുവൽ, തിരുമൂലപുരം, മഞ്ഞാടി, ചുമത്ര, മുത്തൂർ, വേങ്ങൽ, മേപ്രാൽ, ചാത്തങ്കരി, പെരിങ്ങര, പൊടിയാടി, കാവുംഭാഗം, മതിൽഭാഗം, മലയിത്ര കല്ലുങ്കൽ, ആലം തുരുത്തി, തോട്ടുമട, എരതോട് പമ്പ്, രണ്ടാം കുരിശ്, എന്നിവിടങ്ങളിൽ പര്യടനം നടത്തി പരുമല വാലേൽ കോളനിയിൽ സമാപിച്ചു.
കടുത്ത വേനലിനെ അവഗണിച്ചും ധാരാളം ആളുകൾ വീണയെ സ്വീകരിക്കാൻ എത്തിയിരുന്നു. സ്വീ ക ര ണ യോഗങ്ങളിൽ വീണാ ജോർജ് നന്ദി പറഞ്ഞു. അഡ്വ. ആർ സനൽകുമാർ,  അഡ്വ.ഫ്രാൻസിസ് വി ആന്റണി, ജി അജയകുമാർ, അഡ്വ.കെ പ്രകാശ് ബാബു, ബിനുവർഗീസ്, സി പി ജോൺ, രാധാകൃഷ്ണപണിക്കർ, അഡ്വ. രജീഷ് കുമാർ, ഷാജി തിരുവല്ല,ജിജി വട്ടശേരിൽ, അഡ്വ. സുധീഷ് വെൺപാല തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top