24 February Monday
24ന്‌ ബത്തേരിയിൽ ബഹുജന കൺവൻഷൻ

ദേശീയപാത സമരം തുടരും: കർമസമിതി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
ബത്തേരി
ദേശീയപാതയിലെ യാത്രാ നിരോധനത്തിനെതിരെ പ്രക്ഷോഭം തുടരാൻ  കർമസമിതി തീരുമാനം.  വ്യാഴാഴ്‌ച്ച ചേർന്ന എൻഎച്ച് 766 ഗതാഗത സംരക്ഷണ കർമസമിതി യോഗമാണ്‌ തീരുമാനമെടുത്തത്‌. സമിതി  ചെയർമാൻ സ്ഥാനത്തുനിന്നും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ രാജി അദ്ദേഹത്തിന്റെ പദവിക്ക്‌ നിരക്കുന്നതല്ല. എംഎൽഎയും  മുസ്ലിംലീഗും നിസഹകരിച്ചാലും പ്രവർത്തനങ്ങളുമായി മുന്നോട്ട്‌  പോകും. സഞ്ചാരസ്വതന്ത്ര്യത്തിനായി കർമ സമിതി  നിരവധി പ്രവർത്തനങ്ങൾ നടത്തി. രാജ്യം ശ്രദ്ധിക്കുന്ന സമരത്തിന് നേതൃത്വം നൽകി.  സുപ്രീം കോടതിയിലെ കേസിൽ  കേന്ദ്ര–-സംസ്ഥാന സർക്കാരുകളെ സജീവമായി ഇടപെടീച്ചു. 20ന്‌ കേസ്  പരിഗണിക്കാനിരിക്കെ കേരള സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ എത്തിക്കാനുള്ള പ്രവർത്തനം  നടത്തുന്നതിനിടയിലാണ്‌ ചെയർമാൻ സ്ഥാനത്തുനിന്നുള്ള എംഎൽഎയുടെ രാജി. രാജിക്കാര്യം പത്രസമ്മേളനത്തിൽ പറയുന്നതിന് മുമ്പ്‌ കർമ സമിതി  ഭാരവാഹികളോട് സംസാരിക്കാനുള്ള മര്യാദ പോലും  കാണിച്ചില്ല. യുഡിഎഫ് കർമ സമിതിയിൽ സഹകരിക്കില്ലെന്ന എംഎൽഎയുടെ  പ്രസ്താവന തെറ്റാണ്. യുഡിഎഫിലെ പ്രധാന കക്ഷിയായ കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്‌   കെ ജെ ദേവസ്യ വ്യാഴാഴ്‌ചത്തെ യോഗത്തിൽ  പങ്കെടുത്തു. വ്യാപാര സംഘടനാ പ്രതിനിധികളും പങ്കെടുത്തു. യാത്രാ നിരോധനത്തിനെതിരെയുള്ള  തുടർപ്രക്ഷോഭത്തിന്റെ ഭാഗമായി 24ന്‌ പകൽ രണ്ടിന്‌ ബത്തേരിയിൽ  ബഹുജന കൺവൻഷൻ ചേരും.  പൊതുയോഗവും നടത്തും. 
യോഗത്തിൽ ബത്തേരി നഗരസഭാ ചെയർമാൻ  ടി എൽ  സാബു അധ്യക്ഷനായി.  കർമസമിതി കൺവീനർ സുരേഷ് താളൂർ, സി കെ ശശീന്ദ്രൻ എംഎൽഎ, സജി ശങ്കർ, വിജയൻ ചെറുകര, കെ ജെ ദേവസ്യ, പി സി മോഹനൻ , സി കെ സഹദേവൻ, പി വാസുദേവൻ, പി ഷംസാദ്, പി വൈ മത്തായികുഞ്ഞ്, അഡ്വ.ഗീവർഗീസ്, അഡ്വ. സോമനാഥൻ, അഡ്വ. സുധീഷ്, വി പി വർക്കി, പ്രശാന്ത് മലവയൽ, ടി പി ശശി, എ ഹംസ,  ടി എസ് ജോർജ്, കെ വീരേന്ദ്രകുമാർ, എ പി പ്രേഷിന്ത്, പി ജി സോമനാഥൻ, കുര്യൻ ജോസഫ്, കെ മോഹൻദാസ്, പി എം അരവിന്ദൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top