18 June Tuesday

സിപിഐ എം നേതാക്കൾ ഓമനയുടെ വീട് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

 

കുഴൽമന്ദം
ശനിയാഴ്ച കൊലചെയ്യപ്പെട്ട മാത്തൂർ ചുങ്കമന്ദം വയറക്കാട് വീട്ടിലെ ഓമനയുടെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ‌്, ജില്ലാ സെക്രട്ടറിയറ്റംഗം ഇ എൻ സുരേഷ് ബാബു എന്നിവർ സന്ദർശിച്ചു. മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. 
കൂമൻകാട് ഷൈജുവാണ‌് ഓമനയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽക്കെട്ടി വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചത‌്. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ശാസ്ത്രീയ തെളിവുകൾ എന്നിവ  ലഭിച്ചാലേ കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കുഴൽമന്ദം സിഐ സിദ്ദീഖ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top