11 August Thursday

സമൃദ്ധിയുടെ നിറവിൽ തെെപ്പൊങ്കൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

മറയൂരിൽ പൊങ്കൽ ഉത്സവത്തിനായി എത്തിച്ച കരിമ്പും പൂക്കളും 
 കോലപ്പൊടിയും

മറയൂർ
കാർഷികവിളവെടുപ്പിന്റെയും സമൃദ്ധിയുടെയും തെെ പൊങ്കൽ ആഘോഷ നിറവിൽ അതിർത്തി ഗ്രാമങ്ങൾ. തമിഴ്നാട്ടിലെ ദേശീയോത്സവം തൈ (മകരം) പൊങ്കൽ ഉത്സവം  ഒന്നിന് തുടങ്ങി അഞ്ച്ദിവസം നടക്കും.
പൊങ്കൽ എന്നാൽ, അതിരാവിലെ സൂര്യനുദിക്കുമ്പോൾ കിഴക്കോട്ട് നോക്കി, മുറ്റത്ത്കൂട്ടിയ അടുപ്പിൽ മൺപാത്രത്തിൽ വെള്ളവും പാലും ഒഴിച്ച് അത് തിളച്ച് വീഴുന്നതിനെയാണ് പൊങ്കൽ എന്ന് പറയുന്നത്. 
ശിലായുഗകാലത്തിൽ ഈ ഉത്സവത്തിന് ‘പുതുഈട് ’എന്ന് പേര് ഉണ്ടായിരുന്നതായി പറയുlന്നു. ഗ്രാമങ്ങളിൽ സ്ത്രീകൾ വീടുകളുടെ മുറ്റങ്ങളിൽ അരിമാവും വർണ്ണ പൊടികളും ഉപയോഗിച്ച് കോലങ്ങൾ വരച്ചും പുലർച്ചെ തന്നെ വീടിന്റെ മുൻവശത്ത് ചെങ്കരിമ്പും, ചെറുവുളാ പൂവും ഉപയോഗിച്ച് അലങ്കരിച്ചു. എല്ലാ വീടുകളിലും മൺകലങ്ങളിൽ പൊങ്കാലയിട്ടുമാണ് വരവേൽക്കുന്നത്. തമിഴ് മാസമായ മാർഗളിയുടെ(ധനു) അവസാന ദിവസവും തൈമാസത്തിന്റെ( മകരം) ആദ്യ മൂന്ന് ദിവസങ്ങളിലുമാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഘോഷമായ പൊങ്കൽ ഉത്സവം നടക്കുന്നത്.
    പൊങ്കലിന്റെ തുടക്ക ദിവസത്തെ ബോഗി എന്നും വിളിക്കാറുണ്ട‍്. രണ്ടാം ദിവസം തൈപൊങ്കലാണ് പൊങ്കാല ഇടുന്നത്. കോലം ഇടുന്നതും രണ്ടാം ദിവസമായ തൈപൊങ്കൽ ദിവസമാണ്. മൂന്നാം ദിവസമാണ് മാട്ടുപൊങ്കൽ. കാർഷിക ജീവിതത്തിന്റെ ഏറ്റവും പ്രധാനമായ കന്നുകാലികളെ കുളിപ്പിച്ച് വൃത്തിയാക്കി കളർപൊടികളും പൂക്കളുംവച്ച് അലങ്കരിച്ച് പൂജിക്കും . പായസവും  വിഭവങ്ങളും കന്നു കാലികൾക്ക് ഉണ്ടാക്കിനൽകും. നാലാം ദിവസമാണ്  കാണും പൊങ്കൽ ബന്ധു മിത്രാദികൾ സമ്മാനങ്ങളുമായി വീടുകൾ സന്ദർശിക്കുന്നതാണ് കാണും പൊങ്കൽ. നാലുദിവസം നീണ്ട പൊങ്കൽ ഉത്സവം തമിഴ്ജനതയുടെ കാർഷിക വിളവെടുപ്പ് ഉത്സവമാണിത്. ഓണാഘോഷംപോലെ തമിഴ്നാട്ടിൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയാണ്. ഈ കാലയളവിൽ സംസ്ഥാനത്തിന്റെ അതിർത്തി ഗ്രാമങ്ങളിലും പൊങ്കൽആഘോഷിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top