തൃശൂർ
അയ്യന്തോൾ–-പുഴയ്ക്കൽ മോഡൽ റോഡിന്റെ നാലാം ഭാഗം നിർമാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അറിയിച്ചു. അയ്യന്തോൾ നിർമല കോൺവെന്റ് മുതൽ പഞ്ചിക്കൽ പാലം വരെയുള്ള 1400 മീറ്ററാണ് നാലാം ഘട്ട നിർമാണത്തിൽ ഉൾപ്പെടുന്നത്.
ഏഴുകോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും ഡിവൈഡറുകൾക്കും ഫുട്പാത്ത്, ഡ്രൈനേജ്, യൂട്ടിലിറ്റി ഡക്ട്, സ്ട്രീറ്റ് ലൈറ്റുകൾ തുടങ്ങിയവയ്ക്കും വകയിരുത്തിയിട്ടുണ്ട്. സർവേ നടപടികൾക്കുശേഷം ടെൻഡർ പൂർത്തിയാക്കും. തുടർന്ന് നിർമാണ നടപടികൾ ആരംഭിക്കും. പടിഞ്ഞാറേക്കോട്ട മുതൽ കലക്ടറേറ്റ് വരെയുള്ള മോഡൽ റോഡ് നിർമാണമാണ് മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിച്ചിട്ടുള്ളത്. പടിഞ്ഞാറേക്കോട്ട മുതൽ പുഴയ്ക്കൽ കുറ്റിപ്പുറം റോഡ് വരെയുള്ള 3.9 കിലോമീറ്റർ റോഡ് ഇതോടെ മോഡൽ റോഡാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..