24 January Friday

സ്‌കോളർഷിപ് പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
ആലപ്പുഴ 
പട്ടികവർഗ വികസന വകുപ്പിന്റെ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്‌കീം സ്‌കോളർഷിപ്പിന്‌ നാലാം ക്ലാസ്‌ വിദ്യാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. മാർച്ച് ഏഴിന് പകൽ രണ്ടുമുതൽ നാലുവരെ പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലാണ് പരീക്ഷ. കുടുംബവാർഷിക വരുമാനം 50,000 രൂപയിൽ കവിയരുത്‌. സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടൊപ്പം ആലപ്പുഴ, കുളത്തൂപ്പുഴ ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസുകളിൽ ഫെബ്രുവരി അഞ്ചിനകം അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനോപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്‌ക്കും ട്യൂഷനും ധനസഹായം ലഭിക്കും. 10–-ാം ക്ലാസ്‌വരെ സ്‌റ്റൈപ്പൻഡും ലഭിക്കും. ഫോൺ: 0475–-2222353.
പ്രധാന വാർത്തകൾ
 Top