24 January Friday

പന്ത്രണ്ട്കളഭം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
അമ്പലപ്പുഴ
അമ്പലപ്പുഴ ശ്രീക‌ൃഷ്‌ണസ്വാമി ക്ഷേത്രം പന്ത്രണ്ട്കളഭ മഹോത്സവം ബുധനാഴ്‌ച തുടങ്ങും. രാവിലെ 10ന് ശങ്കരനാരായണ കലോത്സവം നടി ജലജ ഉദ്ഘാടനംചെയ്യും. ഗൗരി പ്രകാശ് ഭദ്രദീപം കൊളുത്തും. 
വൈകിട്ട് 6.45ന് രാമചന്ദ്രപുലവരുടെ തോൽപ്പാവക്കൂത്ത്, രാത്രി 9.30ന്  സന്താനഗോപാലം കഥകളി. 16ന്‌ പകൽ 11ന് ന‌ൃത്തന‌ൃത്യം, 17ന്‌ വൈകിട്ട്  ഭക്തിഗാനമേള, 18ന്‌ വൈകിട്ട് 6.45ന് ഗായകൻ സുദീപ്കുമാറിന്റെ ഭക്തിഗാനമേള, 19ന്‌ വൈകിട്ട് 6.30ന് സംഗീതലയസാഗരം, 20ന്‌ പകൽ രണ്ടിന് വിൽപ്പാട്ട്, 21ന്‌ സംഗീതസദസ്, കഥക്, 22ന്‌ ഭരതനാട്യം, സംഗീതസദസ്, 23ന്‌ നടനസന്ധ്യ, ഭരതനാട്യം, 24ന്‌ രാവിലെ ഒമ്പതിന് ശങ്കരനാരായണ സംഗീതോത്സവം, വൈകിട്ട് 6.30ന് ഗണേഷ് സുന്ദരത്തിന്റെ ഭക്തിഗാന സുധയും നടി ശ്രുതി സുരേഷ് നയിക്കുന്ന ന‌ൃത്തസന്ധ്യയും. 25ന്‌ വൈകിട്ട് 5.30ന് ശങ്കരനാരായണ സംഗീതോത്സവ സമാപന സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും.  
മഹോത്സവത്തിനെത്തുന്നവർക്കായി ക്ഷേത്രോപദേശക സമിതി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനി മുഖേനയാണ് ഇൻഷുറൻസ്. ഇതിനായി 11,139 രൂപ പ്രീമിയം അടച്ചു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ സുഷമ രാജീവ്, സെക്രട്ടറി ആർ വേണുക്കുട്ടൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി ഗോപകുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top