06 June Saturday

റോഡ്‌ സുരക്ഷാവാരാചരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

റോഡ്‌ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കാസർകോട്‌ ബസ്‌സ്‌റ്റാൻഡിൽ നടന്ന തെരുവോര ചിത്രരചനയിൽ നിന്ന്‌

ചട്ടഞ്ചാൽ
റോഡ്‌ സുരക്ഷ ജീവൻ രക്ഷ എന്ന സന്ദേശവുമായി ദേശീയ  റോഡ്‌ സുരക്ഷാവാരാചരണത്തിന്‌ തുടക്കം. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിൽ  എഡിഎം എൻ ദേവീദാസ്‌   ഉദ്‌ഘാടനം ചെയ്‌തു.  2018നെ അപേക്ഷിച്ചു  2019ൽ അപകടങ്ങൾ 16 ശതമാനവും മരണം 12 ശതമാനവും ജില്ലയിൽ കുറയ്‌ക്കാൻ സാധിച്ചിട്ടുണ്ട്‌. മാറ്റം യുവശക്തിയിലൂടെ  എന്നാണ്‌ 31ാമത്‌  വാരാഘോഷത്തിന്റെ മുദ്രാവാക്യം. പ്രചാരണത്തിന്റെ ഭാഗമായി കാസർകോട്‌ ബസ്‌സ്‌റ്റാൻഡിൽ തെരുവോര ിത്രരചനയും ചാല ബിഎഡ്‌ കോളേജിൽ ക്ലാസും സംഘടിപ്പിച്ചു. ജില്ലതല ഉദ്‌ഘാടനത്തിൽ ആർടിഒ ഇ മോഹൻദാസ്‌ അധ്യക്ഷനായി. കെ മൊയ്‌തീൻകുട്ടി ഹാജി, ജോ. ആർടിഒ എം ജി മനോജ്‌, എസ്‌ ഐ പി പ്രമോദ്‌, മുഹമ്മദ്‌ കുഞ്ഞി കടവത്ത്‌, പി കെ ഗീത, കെ വി രഘുനാഥൻ, കെ രാധ , പി കെ ശ്രീകാന്ത്‌ എന്നിവർ സംസാരിച്ചു.  കെ പി മണികണ്‌ഠൻ സ്വാഗതവും ടി വൈകുണ്‌ഠൻ നന്ദിയും പറഞ്ഞു.  ചൊവ്വാഴ്‌ച കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിൽ കണ്ണ്‌ പരിശോധനാക്യാമ്പ്‌ നടക്കും.
 
 
പ്രധാന വാർത്തകൾ
 Top