21 February Thursday

ആർഎസ‌്എസ‌് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കൊലവിളി വീഡിയോ: പ്രായപൂർത്തിയാകാത്ത 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

 

കാസർകോട്
വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ  അസഭ്യം പറയുകയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ  ഉദയഗിരിയിലെ രണ്ട‌് ആർഎസ‌്എസ‌് പ്രവർത്തകരെ   കാസർകോട‌് ടൗൺ പൊലീസ‌്  അറസ‌്റ്റ‌് ചെയ‌്തു.   നഗരത്തിലെ സ‌്കൂളിൽ പഠുക്കുന്ന 17, 15 വയസുള്ള ആൺകുട്ടികളെയാണ‌്  അറസ‌്റ്റ‌് ചെയ‌്തത‌്. കലാപമുണ്ടാക്കൻ ശ്രമിക്കുന്ന നിലയിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞുവെന്ന കുറ്റത്തിനാണ‌്  കേസ‌്.  വീട്ടുകാരുടെ ജാമ്യത്തിൽ വിട്ടയച്ചു. ആർഎസ്എസിനോട് കളിച്ചാൽ ആറടി മണ്ണിൽ ഉറക്കുമെന്നുമടക്കമുള്ള ഭീഷണിയും തെറിവിളിയുമാണ് വീഡിയോയിലൂടെ  ഇവർ നടത്തിയത‌്.
പ്രധാന വാർത്തകൾ
 Top