20 January Wednesday
ജില്ലാ സ്‌കൂൾ കായികമേള ഇന്ന്‌ അവസാനിക്കും

നെയ്യാറ്റിൻകരയ്‌ക്ക്‌ നാലാം കിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
തിരുവനന്തപുരം
ജില്ലാ സ്‌കൂൾ കായികമേളയിൽ അപരാജിതരായി  നെയ്യാറ്റിൻകര ഉപജില്ല.  15 സ്വർണവും 14 വെള്ളിയും 13 വെങ്കലവുമടക്കം 161 പോയന്റുമായി തുടർച്ചയായ നാലാം തവണയും നെയ്യാറ്റിൻകര ചാമ്പ്യന്മാരായി. 91 പോയിന്റുമായ്‌ തിരുവനന്തപുരം  നോർത്ത്‌ രണ്ടാം സ്ഥാനം നേടി. ആറ് സ്വർണം, 10 വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് നോർത്തിന്റെ സമ്പാദ്യം. 37 പോയിന്റുമായി നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല മൂന്നാമതായി.   
 
സ്‌കൂളുകൾ തമ്മിലുള്ള കിരീട പോരാട്ടത്തിൽ  എംവിഎച്ച്എസ്എസ് അരുമാനൂർ 46 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്‌. പികെഎസ്എച്ച്എസ്എസ് കാഞ്ഞിരംകുളം 39 പോയിന്റുമായി പിന്നിലുണ്ട്‌. മേള ബുധനാഴ്‌ചത്തേക്കുകൂടി നീട്ടി. മത്സരം പൂർത്തിയാകാഞ്ഞതിനെ തുടർന്നാണിത്‌. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഹാമർ ത്രോ, ജൂനിയർവിഭാഗത്തിൽ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയുമാണ് ശേഷിക്കുന്നത്‌. ഹാമർത്രോ മത്സരത്തിനിടെ പാലായിൽ കായികതാരം മരണപ്പെട്ടതിനെ തുടർന്ന് ഗ്രൗണ്ടിൽ ഒരു സമയം ഒരു ത്രോ മത്സരം മാത്രമേ നടത്താകൂവെന്ന്‌ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മേള നീട്ടിയത്‌.രാവിലെ എട്ടിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മത്സരം പുനരാരംഭിക്കും. മത്സരം ഇന്നുകൂടി നടക്കുന്നുണ്ടെങ്കിലും നെയ്യാറ്റിൽകര കീരീടം ഉറപ്പിച്ചു കഴിഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top