14 December Saturday

കെജിഒഎ ധർണ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ഭൂജല വകുപ്പിൽ ഒഴിവുള്ള തസ്‌തികയിലേക്ക്‌ ഉടൻ പ്രമോഷൻ നടത്തണമെന്നാവശ്യപ്പെട്ട്‌ കെജിഒഎ നടത്തിയ ‌പ്രതിഷേധ പ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി ടി എസ്‌ രഘുലാൽ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സംസ്ഥാന ഭൂജലവകുപ്പിലെ വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക്‌ ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ കെജിഒഎയുടെ ആഭിമുഖ്യത്തിൽ ഭൂജലവകുപ്പ്‌ ഡയറക്ടറുടെ കാര്യാലയത്തിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. സാങ്കേതിക വകുപ്പായ ഭൂജലവകുപ്പിൽ ഡയറക്ടറായി വകുപ്പിലെ സാങ്കേതിക ജീവനക്കാരെ നിയമിക്കുക, പ്രമോഷനുകൾ ഉടൻ നടത്തുക, മിനിസ്‌റ്റീരിയൽ വിഭാഗത്തിൽ ആവശ്യമായ തസ്‌തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രകടനവും ധർണയും ജനറൽ സെക്രട്ടറി ടി എസ്‌ രഘുലാൽ ഉദ്‌ഘാടനംചെയ്‌തു. 
 
ജില്ലാ പ്രസിഡന്റ്‌ കെ മുരളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം അനിൽകുമാർ, ജില്ലാ സെക്രട്ടറി എ പി അജിത്‌ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top