13 December Friday
കാരുണ്യത്തിന്‌ ഭേദമില്ല

പള്ളിമുറ്റത്ത്‌ നിർധന യുവതികൾക്ക്‌ മാംഗല്യം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളിയിൽ വിവാഹിതരായ വധൂവരന്മാർക്ക്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശംസകൾ നേരുന്നു

കഴക്കൂട്ടം
നബിദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പള്ളിമുറ്റത്ത് നിർധന യുവതികൾക്ക്‌ മാംഗല്യമൊരുക്കി ഭാരവാഹികൾ. കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളി കമ്മിറ്റിക്കാരാണ്‌ ഒരു ഹിന്ദു യുവതിയുടേയും ഒരു മുസ്ലീം യുവതിയുടേയും വിവാഹസ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത്‌.
 
കഠിനംകുളം ചിറയ്ക്കൽ ലക്ഷംവീട്ടിൽ ശശിയുടെ മകൾ ഷൈല, കഠിനംകുളം പുതുവൽപുരയിടത്തിൽ ഷിനു എന്നിവർക്കും പായ്ച്ചിറ ബിസ്മിത മൻസിലിൽ റംലയുടെ മകൾ ബിസ്മിതയും നെടുമങ്ങാട് ഷെമീർ മൻസിലിൽ ഷെമീറുമാണ്‌ വിവാഹിതരായത്‌. 5 പവൻ വീതം സ്വർണാഭരണവും ഓരോ ലക്ഷം രൂപ വീതം ധനസഹായവും വിവാഹ വസ്ത്രവും ഭക്ഷണവും പള്ളിക്കമ്മിറ്റി വധൂവരൻമാർക്ക് നൽകി. മതസൗഹാർദ്ദത്തിന് പേരുകേട്ട കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച എന്ന സൂഫിവര്യന്റെ പേരിലാണ് തെക്കതും പള്ളിയും അറിയപ്പെടുന്നത്. 
 
വിവാഹത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം നസീർ അധ്യക്ഷനായി. അടൂർ പ്രകാശ് എംപി, വി കെ പ്രശാന്ത് എംഎൽഎ, ട്രസ്റ്റ് പ്രസിഡന്റ് എം ഷാജി, തച്ചോണം നാസറുദ്ദീൻ മന്നാനി, അഡ്വ. കണിയാപുരം ഹലീം, എം മുനീർ, പനവൂർ ഷാജഹാൻ ദാരിമി, വെട്ടുറോഡ് പ്രശാന്ത്, ഫെബിൻ, എം നിസാർ, അബൂബക്കർ ബാലരാമപുരം,  അഡ്വ. ചാന്നാങ്കര നിസാം, പൊടിമോൻ അഷ്റഫ്, ബി ശിവപ്രസാദ്, സക്കീർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top