13 December Friday

ലക്ഷദ്വീപിന്റെ സഹായം; അത്ഭുതമാതാ കൽപ്പേനി വിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
കോവളം
മഹാചുഴലിക്കാറ്റിൽ ലക്ഷദ്വീപിലേക്ക്‌  ഇടിച്ച് കയറിയ അത്ഭുത മാതാബോട്ടിന് മോചനമായി. ലക്ഷദ്വീപ്‌ ഭരണകൂടം  നിയോഗിച്ച മെക്കാനിക്കുമാർ നടത്തിയ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കും ശേഷം ചൊവ്വാഴ്ച രാവിലെ പത്തോടെ ബോട്ട്  കൽപ്പേനി തീരം വിട്ടു. ഇന്ത്യൻ തീരം എത്തുന്നതുവരെ ഏതടിയന്തര സാഹചര്യവും നേരിട്ട് തൊഴിലാളികളെയും യാനത്തെയും സഹായിക്കാൻ ആന്ത്രോത്തിൽ നിന്നുള്ള റംദാൻ എന്ന ബോട്ട് അകമ്പടി സേവിക്കുന്നുണ്ട്. സംസഥാന ഫിഷറീസ്‌ വകുപ്പ്‌  ബന്ധപ്പെട്ടതിനെ  തുടർന്നാണ്‌ ലക്ഷദ്വീപ്‌ അധികൃതർ ഇടപെട്ടത്‌.  പത്ത്‌ മത്സ്യത്തൊഴിലാളികളാണ്‌ ബോട്ടിലുള്ളത്‌. 
 
കടലിലൂടെ രാവും പകലും താണ്ടുന്ന ബോട്ട് ബുധനാഴ്ചയോടെകേരളതീരത്തണയും. അനുമതിപത്രമില്ലാതെ സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചതുൾപ്പെടെയുള്ള പരാതികളിലും ബന്ധപ്പെട്ടവർ നടപടിയെടുക്കാതെയാണ് കഴിഞ്ഞ പതിനേഴ് ദിവസമായി കൽപ്പേനി ദ്വീപിൽ അകപ്പെട്ട  മത്സ്യത്തൊഴിലാളികൾക്ക് നാട്ടിലെത്താൻഅനുമതിലഭിച്ചത്. തിരുവനന്തപുരം സ്വദേശികളായ സെൽവരാജ്, അലക്സാണ്ടർ എന്നിവരുടെ ഉടമസ്ഥതയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള അത്ഭുതമാത ബോട്ട്   ബുധനാഴ്ച കൊച്ചിയിലോ, തമിഴ്നാട് പട്ടണം തുറമുഖത്തോ അടുക്കും. കഴിഞ്ഞ മാസം 29 ന് വീശിയടിച്ച ചുഴലിക്കാറ്റിൽ അകപ്പെട്ടമത്സ്യത്തൊഴിലാളികളെ രണ്ട് ദിവസം കഴിഞ്ഞാണ് അധികൃതർക്ക് ക്യാമ്പിൽ എത്തിക്കാനായത്. അടിസ്ഥാന സൗകര്യങ്ങൾക്ക് അപര്യാപ്തതയുള്ള ലക്ഷദ്വീപ് തീരത്തെ രണ്ട് ദിവസം വരെ മുൾമുനയിൽ നിർത്തിയശേഷമാണ്    ബോട്ടിൽ അകപ്പെട്ടവർക്ക്അധികൃതർരക്ഷാമാർഗമൊരുക്കിയത്.
 
ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടായിരുന്നെങ്കിലും കഴിയുന്നത്ര സഹായം നൽകി മണലിൽ ഉറച്ച ബോട്ടിനെ കടലിൽ ഇറക്കിയശേഷംപത്ത്മത്സ്യത്തൊഴിലാളികൾക്കും നാട്ടിലെത്താനുള്ളസൗകര്യമൊരുക്കിയെന്നും ലക്ഷദ്വീപ് അധികൃതർ അറിയിച്ചു.അകമ്പടി സേവിച്ച് വരുന്ന ബോട്ടായ റംദാന്റെ ചെലവും ലക്ഷദ്വീപധികൃതർ തന്നെവഹിക്കുമെന്നണ് അറിയുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top