15 November Friday
വികസനം

കേരളം നമ്പർ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

പൈവളിഗെ നഗറിൽ എൽഡിഎഫ്‌ പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
കഴിഞ്ഞ മൂന്നര വർഷത്തിനിടെ  വികസനത്തിൽ കേരളം രാജ്യത്ത്‌ നമ്പർ വണ്ണായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച ഭരണത്തിനുള്ള അംഗീകാരം, സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം, ആരോഗ്യമേഖല,  വിദ്യാഭ്യാസ മേഖല,  ക്രമസമാധാനം, സാമൂഹ്യ സുരക്ഷ, ക്ഷേമപ്രവർത്തനം എന്നിവയിലൊക്കെ  പുരസ്‌കാരങ്ങൾ,  ഐക്യരാഷ്ട്രസഭ, പബ്ലിക്‌ അഫയേഴ്‌സ്‌, നീതി ആയോഗ്‌, ഇന്ത്യടുഡെ എന്നിവയുടെ ബഹുമതി നേടാൻ  സംസ്ഥാന സർക്കാരിന്‌ കഴിഞ്ഞു–-  എൽഡിഎഫ്‌ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിയില്ലാത്ത സംസ്ഥാനമായി കേരളം മാറി.     കേരളം എന്ന്‌ പറയാൻ പോലും നാണക്കേടുണ്ടാക്കിയ യുഡിഎഫ്‌ ഭരണത്തിൽ നിന്നാണ്‌ കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഈ മാറ്റം. നടക്കില്ല എന്ന്‌ കരുതിയ കാര്യങ്ങളൊക്കെ ഓരോന്നായി നടക്കുകയാണ്‌. ഒരോ രംഗത്തും മാറ്റം പ്രകടമാണ്‌. 
ഗ്രാമങ്ങളിലെ പൊതുവിദ്യാലയംപോലും ലോക നിലവാരത്തിലേക്കുയർന്നു. അഞ്ചുലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ എത്തി. 
ആരോഗ്യമേഖലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ലാബ്‌, ഫാർമസി, വൈകിട്ട്‌ വരെ ഒപി  തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി.  ജില്ലാ ആശുപത്രികളിൽ കാത്ത്‌ലാബടക്കം ഏർപ്പെടുത്തി. ഇന്ന്‌ ആശുപത്രികളിൽ പാവങ്ങൾമാത്രമല്ല   പോകുന്നത്‌.
  കിഫ്‌ബി വഴി സംസ്ഥാനത്ത്‌  30,000 കോടി രൂപയുടെ പദ്ധതികളാണ്‌ പുരോഗമിക്കുന്നത്‌. 
പ്രധാന വാർത്തകൾ
 Top