25 October Monday

വിമുക്തഭടന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കും: മന്ത്രി ബാല​ഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കുളക്കട മലപ്പാറ അമര്‍ജവാന്‍ ന​ഗറില്‍ നിര്‍മിച്ച യുദ്ധസ്മാരകം 
മന്ത്രി കെ എൻ ബാല​ഗോപാല്‍ സമര്‍പ്പിക്കുന്നു

കൊട്ടാരക്കര
വിമുക്തഭടന്മാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അവസരങ്ങളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ നടപടിയെടുക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ആശ്രിതനിയമന കാര്യത്തിൽ കേന്ദ്രസർക്കാരിനേക്കാൾ സുതാര്യമായ നടപടികളാണ് സംസ്ഥാന സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പൂവറ്റൂർ യൂണിറ്റ് മലപ്പാറ അമർജവാൻ നഗറിൽ നിർമിച്ച യുദ്ധസ്മാരകം സമർപ്പിക്കുകയായിരുന്നു മന്ത്രി. 
1971 മുതൽ 2003 വരെ വിവിധ യുദ്ധങ്ങളിൽ ജീവൻ ബലിയർപ്പിച്ച കുളക്കട പഞ്ചായത്തിലെ ഏഴ് സൈനികരുടെ സ്മരണാർഥമാണ് സ്മാരകം നിർമിച്ചത്‌. യൂണിറ്റ് പ്രസിഡന്റ് കെ തുളസീധരൻപിള്ള അധ്യക്ഷനായി. 
സൈനിക വായനശാലയുടെയും കാവൽപ്പുരയുടെയും കല്ലിടൽ സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി പി സതീഷ്ചന്ദ്രൻ നിർവഹിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരെ ജില്ലാപഞ്ചായത്ത്‌അംഗം ആർ രശ്മിയും പരിക്കേറ്റ സൈനികരെ കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാറും മുതിർന്ന അംഗങ്ങളെ ജില്ലാ സെക്രട്ടറി രാജശേഖരൻനായരും ആദരിച്ചു. വിദ്യാപുരസ്‌കാര വിതരണം ജില്ലാ മഹിളാവിഭാ​ഗം പ്രസിഡന്റ് ജയശ്രീ ദിനമണി നിർവഹിച്ചു. കുളക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌അംഗം എൻ മോഹനൻ, പഞ്ചായത്ത്‌അംഗം സാലി റെജി,  റംല മുഹമ്മദ്, സി പൊന്നമ്മ, ടി അനിൽകുമാർ, കെ മണിയൻപിള്ള, എ വിജയചന്ദ്രൻ, കെ രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top