27 October Wednesday

വടക്കാകുന്ന് സമരം ആറ് നാൾ പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

വടക്കാകുന്ന് സത്യഗ്രഹ സമര പന്തലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി സംസാരിക്കുന്നു

വെള്ളരിക്കുണ്ട്
വടക്കാകുന്നിനെ സംരക്ഷിക്കാൻ നാട്ടുകാർ നടത്തുന്ന സത്യഗ്രഹസമരം ആറ് ദിവസം പിന്നിട്ടു. ക്വാറിയും ക്രഷറും തുടങ്ങി നാടിനെ നശിപ്പിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെയും അതിന് പിന്തുണ നൽകുന്ന ചില ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെയുമാണ്‌ പ്രതിഷേധം.
ആവശ്യങ്ങളോട് അനുഭാവപൂർണമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രണ്ടാംഘട്ട സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. 
സമരത്തെ അഭിവാദ്യം ചെയ്യാൻ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബിയും സ്ഥലത്തെത്തി. ഗിരീഷ് കാരാട്ട് അധ്യക്ഷനായി. എ ആർ രാജു, ടി എൻ ബാബു എന്നിവർ സംസാരിച്ചു. എം കെ അൻവർ സ്വാഗതം പറഞ്ഞു. പി രാജീവൻ , ഗിരീഷ് കാരാട്ട്, എ ജിൻസ്,  പി ഹരീഷ്, കെ സുരേശൻ, സുരേഷ് നെല്ലിയര എന്നിവരാണ്‌ ഞായറാഴ്ച സത്യഗ്രഹമിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top