ആലപ്പുഴ
കുട്ടനാട് ഉൾപ്പെടെയുള്ള കേരളത്തിലെ വെള്ളപ്പൊക്ക ദുരിതമേഖലകളിൽ ഇന്റർനാഷണൽ 1000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ ഭാഗമായി 3000 വീടുകൾ നിർമിച്ചുനൽകുമെന്നും റോട്ടറി ഇന്റർനാഷണൽ മുൻ പ്രസിഡന്റും വെള്ളപ്പൊക്ക പുനരധിവാസ പദ്ധതിയുടെ ചെയർമാനുമായ കല്യാൺ ബാനർജി പറഞ്ഞു. വിവിധ വെള്ളപ്പൊക്ക ദുരിതമേഖല കല്യാൺ ബാനർജി സന്ദർശിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ കെ ലൂക്ക് അധ്യക്ഷനായി. ഡിസ്ട്രിക്ട് സെക്രട്ടറി ബേബി കുമാരൻ, ഡോ. ജോൺ ഡാനിയൽ, സക്കറിയ ജോസ് കാട്ടൂർ, ജോൺ സി നെറോത്ത്, ജി അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു.