ചെങ്ങന്നൂർ
സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്‌റ്റ്, വെസ്‌റ്റ് ലോക്കൽ കമ്മിറ്റികൾ നടത്തുന്ന പ്രതിഷേധ വിളംബര പദയാത്രയുടെ രണ്ടാംദിന പര്യടനം മാർക്കറ്റ് ജങ്‌ഷനിൽനിന്ന് ആരംഭിച്ചു. ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ്‌തു. വെസ്‌റ്റ് ലോക്കൽ സെക്രട്ടറി വി ജി അജീഷ് അധ്യക്ഷനായി. ചെങ്ങന്നൂർ നഗരസഭ മാസ്‌റ്റർപ്ലാൻ വിഷയത്തിൽ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി തുടരുന്ന ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും നഗരസഭ സബ്കമ്മിറ്റികൾ രൂപീകരിച്ച് വാർഡ്തലത്തിൽ പരാതികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുമാണ് പദയാത്ര നടത്തുന്നത്.
ഏരിയ കമ്മിറ്റിയംഗങ്ങളായ എം കെ മനോജ്, വി വി അജയൻ, ഈസ്‌റ്റ് ലോക്കൽ സെക്രട്ടറി യു സുഭാഷ്, ടി കെ സുഭാഷ്, കെ പി മുരുകേഷ്, എ ജി ഷാനവാസ്, കെ എൻ ഹരിദാസ്, പി കെ അനിൽകുമാർ, വിഷ്‌ണു മനോഹർ, രാഗേഷ്‌കുമാർ, ബാബു തൈവടയിൽ എന്നിവർ സംസാരിച്ചു. കിഴക്കേനട, കോടിയാട്ടുകര, മുണ്ടൻകാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി വലിയപള്ളി ജങ്‌ഷനിൽ സമാപിച്ചു. സമാപനസമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയയ്‌തു. പി എസ് അനിയൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..