24 September Thursday
ആക്രിക്കടയിൽ മോഷണം: 2 പേർ പിടിയിൽ

സിസിടിവി കട്ട്‌ ചെയ്‌തിട്ടും കള്ളന്മാർ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ബദറുദ്ദീനും കബീറും

എഴുകോൺ
ആക്രിക്കടയിൽനിന്ന് പണവും ചെമ്പു കമ്പിയും മോഷ്‌ടിച്ചവരെ പൊലീസ് പിടികൂടി. പെരുമ്പുഴ അമ്പിപ്പൊയ്ക ഞാലിയോട് ലക്ഷംവീട് കോളനിയിൽ ബദറുദീൻ (47), കിളികൊല്ലൂർ മങ്ങാട് ചരുവിള പുത്തൻവീട്ടിൽ കബീർ (48)എന്നിവരെയാണ് എഴുകോൺ പൊലീസ് അറസ്റ്റ്ചെയ്തത്. 
മൈനാ​ഗപ്പള്ളിയിലെ ഷാജഹാന്റെ എഴുകോണിലുള്ള ആക്രിക്കടയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു മോഷണം. 17000 രൂപയും 40 കിലോ ചെമ്പുമാണ്‌ കവർന്നത്‌.  കടയിലെ സിസിടിവി ക്യമറയും മോണിറ്ററും തമ്മിലുള്ള ബന്ധം വിഛേദിച്ചായിരുന്നു  മോഷണം.  എന്നാൽ, ഇവരുടെ  ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. 
കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട, കുണ്ടറ സ്റ്റേഷനുകളിലും പ്രതികൾക്കെതിരെ  മോഷണക്കേസുണ്ട്. സിഐ ശിവപ്രകാശ്, എസ്ഐമാരായ ബാബുക്കുറുപ്പ്, ശിവശങ്കരപ്പിള്ള, ഉണ്ണിക്കൃഷ്ണപിള്ള, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top