22 September Tuesday

സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സൈന്യം തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആലപ്പാട്ടുനിന്നുപോയ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ സ്വീകരണം

കരുനാഗപ്പള്ളി
സഹജീവികളോടുള്ള കരുതലുമായി പത്തനംതിട്ടയിലേക്കു‌ പുറപ്പെട്ട കേരളത്തിന്റെ സൈന്യത്തെ ഹൃദയപുഷ്പങ്ങൾ സമ്മാനിച്ച് മലനാട് യാത്രയാക്കി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആലപ്പാട്ടുനിന്നുപോയ 40 പേരാണ്‌ ഒരു നാടിന്റെയാകെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ബുധനാഴ്ച വൈകിട്ട്‌ തിരിച്ചെത്തിയത്. 
പ്രളയദുരന്തം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരാണ് മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചത്. ഒമ്പതിന്‌‌ ആലപ്പാട്ടുനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം പത്തനംതിട്ടയിലേക്കു തിരിച്ചു. തിരുവല്ല റസ്റ്റ്ഹൗസിലായിരുന്നു താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയത്. എല്ലാ സഹായങ്ങളുമായി റവന്യൂ അധികൃതർ ഒപ്പമുണ്ടായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ ആലപ്പാട് നോർത്ത് മേഖലാ സെക്രട്ടറി നിധീഷ് പറഞ്ഞു. 
അടിയന്തര സാഹചര്യമുണ്ടായാൽ ഏതുനിമിഷവും അതത്‌ സ്ഥലങ്ങളിലേക്ക് പുറപ്പെടാൻ ഇവർ യാനങ്ങൾ തയ്യാറാക്കിയിരുന്നു. എന്നാൽ, അത്തരത്തിലുള്ള ഇടപെടലുകളൊന്നും ആവശ്യമായി വന്നില്ല. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ നോക്കിയതിനുശേഷം ബുധനാഴ്ച ഉച്ചയോടെയാണ്‌ തൊഴിലാളികളെ തിരിച്ചയക്കാൻ തീരുമാനിച്ചത്‌. വീണാ ജോർജ് എംഎൽഎയും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയായിരുന്നു ‘സൈന്യ’ത്തിന്റെ മടക്കം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top