09 August Sunday

അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
തിരുവനന്തപുരം
ആരോഗ്യപ്രവർത്തകരെ ആദരിച്ച പൂന്തുറ നിവാസികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പൂക്കൾ വിതറി ആരോഗ്യപ്രവർത്തകരെ വരവേൽക്കുന്ന കാഴ്ച ആഹ്ലാദവും ആശ്വാസവും നൽകിയെന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. 
അതിവ്യാപനത്തെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കോവിഡ്- പ്രതിരോധപ്രവർത്തനങ്ങളിൽ തുടക്കംമുതൽ മികച്ച രീതിയിൽ സഹകരിക്കുന്നവരായിരുന്നു. 
ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി പ്രവർത്തനങ്ങളുടെ താളംതെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളി പൂർണമനസ്സോടെ ആരോഗ്യപ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ. സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top