07 August Friday

ആറ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് വിജനമായ ദേശീയപാത. പാപ്പനംകോട്ട്‌ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം
ജില്ലയിലാകെ 15 കോവിഡ്‌ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ കണ്ടെത്തിയതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങി. സമ്പർക്കത്തിലൂടെയുള്ള കോവിഡ്‌ വ്യാപനം വർധിച്ചതോടെ ‌ പ്രതിരോധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്‌. 
സമ്പർക്കരോഗവും ഉറവിടമറിയാത്ത കേസുകളും വർധിച്ചതിനെ തുടർന്ന്‌  ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളാക്കിയ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി പ്രദേശങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. 743പേർക്കാണ്‌ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചത്‌. അതിൽ 210പേർ രോഗമുക്തരായി. ശനിയാഴ്ച മരിച്ച സൈഫുദ്ദീനടക്കം ആറുപേരാണ്‌ ജില്ലയിൽ‌ മരിച്ചത്‌. 46 വാർഡ്‌ ഹൈറിസ്ക്‌ മേഖലകളാണ്‌. 
ലക്ഷണങ്ങൾ ഇല്ലാത്തതും ചെറിയ ലക്ഷണങ്ങൾ ഉള്ളവരുമായ രോഗികളെയാണ്‌ ഫസ്‌റ്റ്‌ലൈൻ  ട്രീറ്റ്‌മെന്റിൽ ചികിത്സിക്കുക. പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശോധനയ്ക്കാണ്‌ പ്രാധാന്യം നൽകുന്നത്‌. ഇതിന്റെ ഭാഗമായി ക്ലസ്റ്റർ മേഖലകളിൽ ആർടിപിസിആർ, സെന്റിനൽ സർവൈലൻസ്‌, ആന്റിജൻ പരിശോധനകൾ വ്യാപിപ്പിക്കും. ഇതുവരെ 2000ത്തോളം ആന്റിജൻ പരിശോധനകൾ‌ നടത്തി. 
ക്ലസ്റ്റർ മേഖലയിൽ മാത്രം 300പേരുടെ ഫലം പോസിറ്റീവായി. ഈ മേഖലകളിൽ കൂടുതൽ നിരീക്ഷണവും പരിശോധനയും ഉണ്ടാകും. തീവ്രബാധിത പ്രദേശങ്ങളിൽ വീടുകളിലും മാസ്‌ക്‌‌ ധരിക്കണം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top